ഒട്ടുമിക്ക ഭക്ഷ്യവിഭവങ്ങൾക്കൊപ്പവും ഉപ്പും കുരുമുളകും ചേർക്കാറുണ്ട്. എന്നാൽ കുരുമുളകിന്‍റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എത്ര പേർക്ക് അറിയാം. കുരുമുളക് അടുക്കളയിൽ മാത്രമല്ല, പുരാതന ആയുർവേദ ഔഷധങ്ങളിലും ഉപയോഗിച്ചിരുന്നു. കുരുമുളക് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച പ്രതിരോധശേഷി നൽകും.
കുരുമുളകിന്റെ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുരുമുളകിൽ മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുമ്പോൾ ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.
ആന്റിഓക്‌സിഡന്റുകളുടെ കലവറ- കുരുമുളകിൽ മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുമ്പോൾ ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ കുരുമുളകിനുണ്ട്. നാഡീസംബന്ധമായ അസുഖങ്ങളുള്ളവർക്കാണ് ഇതിന്റെ ഗുണം കൂടുതൽ. തലച്ചോറിലെ രാസപാതകൾ സജീവമാക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഓർമ്മയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആന്റീഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പഠനങ്ങൾ അനുസരിച്ച്, കുരുമുളക് അൽഷിമേഴ്സ് രോഗം തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ കുരുമുളകിനുണ്ട്. നാഡീസംബന്ധമായ അസുഖങ്ങളുള്ളവർക്കാണ് ഇതിന്റെ ഗുണം കൂടുതൽ. തലച്ചോറിലെ രാസപാതകൾ സജീവമാക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഓർമ്മയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആന്റീഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.