മുരിങ്ങക്കായ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്...

New Update

ഷധ മേന്മയേറിയ പച്ചക്കറിയാണ് മുരിങ്ങക്കായ എന്നറിയാമല്ലോ. ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ സഹായകമാണിത്. ചുമ, ആസ്തമ, തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ശമനത്തിന് മുരിങ്ങക്കായ കഴിക്കുന്നത് ഫലപ്രദമാണ്. കാൽസ്യം, സമ്പന്നമായതിനാൽ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. അസ്ഥി തേയ്മാന സാദ്ധ്യതകൾ കുറയ്ക്കുന്നു.

Advertisment

ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ച പരിഹരിക്കാൻ വളരെ നല്ലതാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിറുത്താനും രക്തം ശുദ്ധീകരിക്കാനും അത്ഭുതകരമായ കഴിവുണ്ട്. അണുബാധയ്ക്കും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാകുന്നതിനൊപ്പം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിരവധി ഔഷധമൂല്യങ്ങൾ പ്രദാനം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായകമാണ്.

Advertisment