കുഴിനഖത്തിനുള്ള പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

New Update

കുഴിനഖം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് .നനവ് അധികമായി ഉണ്ടാവുമ്ബോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുമ്ബോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച്‌ അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നതാണ് രോഗം.ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു.അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.

Advertisment

publive-image

ഉപ്പുവെള്ളം ഉപയോഗിച്ചും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത് . ഒരു പാത്രത്തില്‍ അല്‍പം ഉപ്പുവെള്ളം എടുത്ത് അതില്‍ കാല്‍ മുക്കി വെക്കുക. ഇത് അരമണിക്കൂര്‍ ശേഷം കളയണം. മാത്രമല്ല നഖം വെട്ടി വൃത്തിയാക്കുകയാണ് ചെയ്യേണ്ടത് അതിനു ശേഷം. ഫംഗസിനേയും ബാക്ടീരിയകളേയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി കൊണ്ട് കുഴിനഖത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ് . മഞ്ഞള്‍പ്പൊടി നേര്‍പ്പിച്ച്‌ ഇതില്‍ അല്‍പം ഉപ്പിട്ട് അതുകൊണ്ട് കാല്‍ വൃത്തിയായി കഴുകേണ്ടതാണ്. ഇത് ചെയ്യുന്നത് കുഴിനഖ്‌ത്തെ പെട്ടെന്ന് സുഖപ്പെടുത്തുകയും നഖത്തിലെ എല്ലാ വിധത്തിലുള്ള അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസവും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് ഈ പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മറ്റൊരു പരിഹാരമാര്‍ഗ്ഗം വെളുത്തുള്ളിയാണ്. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. നല്ലൊരു വീട്ടുവൈദ്യമാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്സ് ചെയ്ത് അത് കുഴിനഖത്തിനു മുകളില്‍ വെക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വെക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

Advertisment