ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോമിയോപ്പതിയുടെ പ്രാധാന്യം തിരിച്ചറിയാം

New Update

യുഷ് വിഭാഗത്തിലാണ് ഹോമിയോപ്പതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ വ്യവസ്ഥകളും ഉള്‍പ്പെടുന്ന മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. ഹോമിയോപരിവാര്‍ - സര്‍വജന്‍ സ്വാസ്ത്യ 'ഒരു ആരോഗ്യം, ഒരു കുടുംബം' എന്നതാണ് 2023ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ തീം.

Advertisment

publive-image

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോമിയോപ്പതിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഈ തീം. 1755 ഏപ്രില്‍ 10 ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തിലാണ് ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ ജനിച്ചത്. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അന്ന് വരെ നിലനിന്നിരുന്ന പ്രാകൃതമായ ചികിത്സാ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണം രൂപീകരിച്ചു.

1796 ല്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം അങ്ങനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. 1920 ല്‍ സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ അത് നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യാശാസ്ത്രം നല്‍കിയ സംഭാവന വളരെ വലുതാണ്. 1928 മുതല്‍ ഹോമിയോപ്പതി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയായി മാറി. 1958 ല്‍ കേരളത്തിലെ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ ഹോമിയോ ഡിസ്‌പെന്‍സറി തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ ആരംഭിച്ചു. ലളിതവും താരതമ്യേനെ ചെലവ് കുറഞ്ഞുതമായ ഒരു ചികിത്സാ രീതിയാണ് ഹോമിയോപ്പതി.

Advertisment