ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുന്നു. പ്രമേഹത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണ്. എന്നാൽ അവയുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കുന്നത് പ്രമേഹബാധിതരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും.
ഗ്ലൈസെമിക് വേരിയബിലിറ്റി എന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറിച്ചിലുകളെ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കുക, ഫിസിക്കൽ ആക്റ്റിവിറ്റികൾ, സമർദ്ദം, മരുന്നുകൾ എന്നീ ഘടകങ്ങൾ ഈ വ്യതിയാനങ്ങളെ സ്വാധീനിക്കാം. ഉയർന്ന ഗ്ലൈസെമിക് വേരിയബിലിറ്റി പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഘടകങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് മാറുന്നത് ഹ്രസ്വകാലവും ദീർഘകാലവുമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) തലകറക്കം, ആശയക്കുഴപ്പം, അബോധാവസ്ഥ എന്നിവ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. ഹൈപ്പർ ഗ്ലൈസീമിയ ( രക്തത്തിലെ പഞ്ചസാരയുടെ കൂടുന്നത്) നിർജ്ജലീകരണം, ക്ഷീണം, രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും ദീർഘകാല നാശനഷ്ടം എന്നിവയ്ക്ക് കാരണമാകും.
ഏത് തരം ഭക്ഷണം കഴിക്കുന്നു, അവയുടെ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ തരം, കഴിക്കുന്ന സമയം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. അതേസമയം ക്രമരഹിതമായ ഭക്ഷണ സമയവും ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. എന്നും ഓരേ സമയത്ത് ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
വ്യായാമത്തിലൂടെ ശരീരത്തിൽ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്ക്കാൻ സഹായിക്കുന്നു. വ്യായാമം കൂടുന്നതോ കുറയുന്നതോ അളവിനെ ബാധിക്കും. ഉദാഹരണത്തിന്, തീവ്രമായ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ താൽക്കാലിക വർധനവിന് കാരണമാകും. അതേസമയം, വ്യായാമം ചെയ്യാതെ ഇരിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം, ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.