കണ്ണിൽ ഒഴിക്കുന്ന മരുന്നുകളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം

New Update

ണ്ണിന്റെ ആരോഗ്യത്തിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കണ്ണിലൊഴിക്കുന്ന മരുന്നുകളും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഐ ഡ്രോപ്പ് ഉപയോഗിച്ചത് മൂലം, യുഎസില്‍ ചിലർക്ക് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ കണ്ണിൽ ഒഴിക്കുന്ന മരുന്നുകളും ശ്രദ്ധിക്കണം.

Advertisment

publive-image

കുറിപ്പടി ഇല്ലാതെ തന്നെ കണ്ണിൽ ഒഴിക്കുന്ന മരുന്നുകൾ​ വാങ്ങാൻ പറ്റുമെങ്കിലും, ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ വാങ്ങാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. മരുന്നുകൾ വാങ്ങുമ്പോൾ അതിന്റെ എക്സപെയറി ഡേറ്റ് കൃത്യമായി നോക്കുക. ഡേറ്റ് കഴിഞ്ഞ മരുന്നുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഓരോ മരുന്നിലും അത് എന്നുവരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മരുന്നു പൊട്ടിച്ചശേഷം ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുവിമുക്തമാക്കിയ ചെറിയ ബോട്ടിലിൽ നല്ല മുറുകിയ അടപ്പോടു കൂടിയായിരിക്കും ഇവ ലഭ്യമാകുന്നത്.

കണ്ണിൽ ഐ ഡ്രോപ്പ് ഒഴിക്കാൻ മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മരുന്ന് ഒഴിക്കുന്നയാൾ, കൈകൾ​ വൃത്തിയായി ശുചിയാക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അണുബാധയ്ക്ക് സാധ്യതയുണ്ട്. ഒരാൾ ഉപയോഗിക്കുന്ന അതേ ബോട്ടിൽ ഐ ഡ്രോപ്പുകൾ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. അതിലൂടെ അണുബാധ പകരും. കണ്ണിന്റെ നേര്‍ത്ത പാളിയായ കണ്‍ജങ്റ്റീവയില്‍ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ കണ്‍ജങ്റ്റിവൈറ്റിസ്.

Advertisment