പിസിഒഎസ് ഉള്ളവർക്ക് സ്വീകരിക്കാവുന്ന രാത്രികാല ശീലങ്ങൾ ഇതൊക്കെയാണ്

New Update

പിസിഒഎസ് ഉളള പല ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. പിസിഒഎസ് ഉള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിൽ ഉറക്കത്തിന്റെ ഗുണനിലവാരവും ഇത് പരിഹരിക്കുന്നതിനുള്ള ശരിയായ സമീപനവും ഉൾപ്പെടണം. അതിനാൽ, നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ, അല്ലെങ്കിൽ പിസിഒഎസ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുക.

Advertisment

publive-image

ശരിയായ ഉറക്കം ലഭിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന ചില രാത്രികാല ശീലങ്ങൾ ഇതാ.

1 ടീസ്പൂൺ വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ കഴിക്കുക. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ടെസ്റ്റോസ്റ്റിറോൺ അളവ് നിയന്ത്രിക്കാനും അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കുങ്കുമപ്പൂ അടങ്ങിയ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. പിസിഒഎസിൽ സാധാരണയായി കാണുന്ന ഉത്കണ്ഠയെയും വിഷാദത്തെയും ചെറുക്കാൻ സഹായിക്കുന്ന സ്പൈസ് ആണ് കുങ്കുമം. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

കുതിർത്ത അണ്ടിപ്പരിപ്പിനൊപ്പം ½ ടീസ്പൂൺ അശ്വഗന്ധ പൊടി കഴിക്കുക. അത് ശരീരത്തിലെ കോർട്ടിസോളിന്റെ (സ്ട്രെസ് ഹോർമോൺ അളവ്) അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.

രണ്ട് തേങ്ങ കഷ്ണങ്ങൾ കഴിക്കുക. തേങ്ങയിൽ ഉയർന്ന അളവിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ ഉണ്ട്. ഇത് മെറ്റബോളിസവും ഊർജ്ജ നിലയും വർദ്ധിപ്പിക്കുകയും ഇൻസുലിൻ സെക്രീഷൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വറുത്ത മത്തങ്ങ വിത്തുകൾ 1 ടേബിൾസ്പൂൺ കഴിക്കുക. മത്തങ്ങയിൽ ബീറ്റാ-സിറ്റോസ്റ്റെറോൾ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിനെ ഡിഎച്ച്ടി ആക്കി മാറ്റുന്ന എൻസൈമിനെ തടയുന്നു, അതുവഴി മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകളും (ഇഎഫ്എ) മത്തങ്ങയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

Advertisment