ഉച്ചമയക്കം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

New Update

ച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചശേഷം ഒന്നുറങ്ങാൻ തോന്നാറുണ്ടെങ്കിൽ ഉച്ചമയക്കം ഒഴിവാക്കേണ്ട. ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങുന്നത് നല്ലതെന്നാണ് പറയുന്നത്. ഉച്ചമയക്കം കൊണ്ട് ഗുണങ്ങളുണ്ടെങ്കിലും ശരിയായ രീതിയിൽ തന്നെ അത് വേണം. ഉച്ചമയക്കം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

publive-image

മെച്ചപ്പെട്ട ഹൃദയാരോഗ്യം. ഉയർന്ന ബിപി ഉള്ളവർക്കും അല്ലെങ്കിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയ ചെയ്തവർക്കും ഉച്ചമയക്കം നല്ലതാണ്. മെച്ചപ്പെട്ട ഹോർമോൺ ബാലൻസ്, മെച്ചപ്പെട്ട ദഹനം, രാത്രിയിൽ നല്ല ഉറക്കം, കൊഴുപ്പ് ഇല്ലാതാക്കൽ എന്നിവയ്ക്ക് ഉച്ചമയക്കം സഹായിക്കുന്നു

ഉച്ചഭക്ഷണം കഴിഞ്ഞ് 5-10 മിനിറ്റിനുശേഷം 10-30 മിനിറ്റ് നേരം ഇടതുവശം ചരിഞ്ഞ് വളഞ്ഞു കിടക്കുക. ചെറുപ്പക്കാർക്കും പ്രായമായവർക്കും രോഗികൾക്കും ഏകദേശം 90 മിനിറ്റ്. ഉറങ്ങാൻ അനുയോജ്യമായ സമയം ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിൽ.

ഉച്ച മയക്കം കൊണ്ട് ഓർമ്മ വർധിപ്പിക്കുന്നു, ജോലി പ്രകടനം മെച്ചപ്പെടുത്തുന്നു, മാനസികാവസ്ഥ ഉയർത്തുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, നിങ്ങളെ കൂടുതൽ ജാഗരൂകരാക്കുന്നു. സുഖകരമായതും ശ്രദ്ധ തിരിയാത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങുന്നത് നല്ല ഉറക്കത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല കൂടുതൽ നേരം ഉറങ്ങുന്നത് ഒഴിവാക്കുക, കാരണം പിന്നീട് നിങ്ങൾക്ക് തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Advertisment