മറ്റു പച്ചക്കറികളെ അപേഷിച്ച് ഉരുളക്കിഴങ്ങിനുള്ള അധിക ഗുണങ്ങൾ ഇതൊക്കെയാണ്

New Update

ജിം പരിശീലകരും പോഷകാഹാര വിദഗ്ധരും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളോട് ഉരുളക്കിഴങ്ങ് കഴിക്കരുതെന്ന് നിർദേശിക്കാറുണ്ട്. എന്നാൽ, 100 ഗ്രാം ഉരുളക്കിഴങ്ങിൽ 0.1 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് ബ്രോക്കോളിക്കും ചോളത്തിനും 100 ഗ്രാം കൊഴുപ്പ് കൂടുതലാണ്. 100 ഗ്രാം ഉരുളക്കിഴങ്ങിൽ 110 കലോറി മാത്രമാണുള്ളത്, കൂടാതെ ഉരുളക്കിഴങ്ങിൽ കൊഴുപ്പും സോഡിയവും കൊളസ്ട്രോളും ഇല്ല.

Advertisment

publive-image

ഇന്ത്യയിലെ ജനപ്രിയമായ ഒരു പ്രധാന ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നും നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നും ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ കൺസൾട്ടന്റ് ഡോ.ജി.സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വിറ്റാമിൻ സി, ബി6, പൊട്ടാസ്യം, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, പോളിഫെനോൾസ്, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

ഇക്കാലത്ത് ഭൂരിഭാഗം ആളുകളും പൊട്ടാസ്യത്തിന്റെ കുറവുള്ളവരാണ്, പ്രത്യേകിച്ച് സസ്യാഹാരം കഴിക്കുന്നവരോ അല്ലെങ്കിൽ ദീർഘകാലം ഡയറ്റിൽ ഏർപ്പെടുന്നവരോ. ഉരുളക്കിഴങ്ങിലെ അന്നജം പ്രതിരോധശേഷിയുള്ള അന്നജമായതിനാൽ നല്ലതാണ്. ഉരുളക്കിഴങ്ങിൽ നാരുകൾ പോലെ പ്രവർത്തിക്കുകയും കുടലിൽ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുകയും ചെയ്യുന്ന പ്രതിരോധശേഷിയുള്ള അന്നജം നിറഞ്ഞിരിക്കുന്നു.

ഉരുളക്കിഴങ്ങിൽ ഗണ്യമായ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദം നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഉരുളക്കിഴങ്ങിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സംതൃപ്തി വർധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും.

Advertisment