ഹെല്‍ത്ത് ഡസ്ക്
Updated On
New Update
മൂത്രസഞ്ചിയില്‍ നിന്ന് വെള്ളം പുറത്തുകളയാന്‍ കഴിയാത്ത അവസ്ഥയാണ് ഫൗളര്‍ സിന്‍ഡ്രോം. ചെറുപ്പക്കാരായ സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. എത്രമാത്രം വെള്ളം കുടിച്ചാലും ഒരു തുള്ളി മൂത്രം പോലും പുറത്തുപോകില്ല.
Advertisment
സാധാരണ സ്ത്രീകളില്‍ 500മില്ലി വരെയും പുരുഷന്മാരില്‍ 700 മില്ലി വരെയുമാണ് മൂത്രാശയത്തിന് മൂത്രം ഉള്‍ക്കൊള്ളാനുള്ള ശേഷി. സാക്രല്‍ നേര്‍വ് സ്റ്റിമുലേഷന്‍ (എസ്എന്‍എസ്) മാത്രമാണ് ഏക പോംവഴി. മൂത്രസഞ്ചിക്ക് ഒരു പേസ്‌മേക്കര്‍ വയ്ക്കുന്നത് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക.
ഇത് മൂത്രാശയത്തെയും കുടലിനെയും നിയന്ത്രിക്കുന്ന ടെയില്‍ബോണിനടുത്തുള്ള സാക്രല്‍ ഞരമ്പുകള്‍ക്ക് സമീപം സ്ഥാപിക്കുന്ന നേര്‍ത്ത താല്‍ക്കാലിക വയര്‍ വഴി നാഡികള്‍ക്ക് ഉത്തേജനം നല്‍കും. ഇത് കുടലിലെ പേശികളെ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.