വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഹെല്‍ത്ത് ടെസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

New Update

ന്നത്തെ ഈ തിരക്കേറിയ ജീവിത രീതിയില്‍ പലരും ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ശരീരത്തിലെ മാറ്റങ്ങളോ അടയാളങ്ങളോ ഒക്കെ ശ്രദ്ധിക്കാതെ പോകുകയും അത് പിന്നീട് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ ബോഡി ചെക്കപ്പ് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അത്തരത്തില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഹെല്‍ത്ത് ടെസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Advertisment

publive-image

വിളര്‍ച്ച, ഏതെങ്കിലും അണുബാധ എന്നിവ അറിയാന്‍ രക്തപരിശോധന ആവശ്യമാണ്. പോളിസിതെമിയ, രക്താര്‍ബുദം, ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപീനിയ തുടങ്ങിയ അപൂര്‍വ അവസ്ഥകളും രക്തപരിശോധനയിലൂടെ കണ്ടെത്താം. അലര്‍ജികള്‍ ഉണ്ടോ എന്നറിയാനും രക്തപരിശോധന നടത്തേണ്ടി വരും.

ആരോഗ്യമുളള കരള്‍ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. ബിലിറൂബിന്‍ വര്‍ദ്ധിക്കുന്നത് കരള്‍ രോഗങ്ങളായ ഫാറ്റി ലിവര്‍, കരളിലോ പിത്തസഞ്ചിയിലോ കല്ലുകളോ മുഴകളോ ഉണ്ടാകുന്ന സിറോസിസ് പോലുള്ള രോഗങ്ങളുണ്ടാക്കാം. ഈ പരിശോധനയിലൂടെ ഇത്തരം രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാക്കും.

വൈറ്റമിന്‍ ഡിയുടെ കുറവ് നഗരവാസികള്‍ക്കിടയില്‍ വളരെ സാധാരണമാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് സസ്യാഹാരികളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി ഇത് പരിഹരിക്കാനാകും. നാമെല്ലാവരും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരാണ്. കൊളസ്ട്രോള്‍ , ട്രൈഗ്ലിസറൈഡിന്റെ അളവ് എന്നിവ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍.

Advertisment