നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലര്‍ക്കും സമയക്കുറവും ഉറക്കക്ഷീണവും കാരണം ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാറില്ല. വ്യായാമത്തെപ്പറ്റി ചിന്തിക്കാറും ഇല്ല.ശാരീരികാധ്വാനം ഇല്ലാതെയുളള ജോലിയും സമയക്രമമില്ലാതെയുളള ഭക്ഷണക്രമവും ഇത്തരക്കാരുടെ ശരീര ഭാരം വര്‍ധിക്കുന്നതിനും കാരണമാകും.
ആരോഗ്യത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ നൈറ്റ് ഷിഫ്റ്റ് എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇക്കാരണത്താല്‍ തന്നെ ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് ഉണ്ടായേക്കാമെന്നും അവര്‍ പറഞ്ഞു. രാതി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ഉറക്കചക്രത്തിലാണ് പ്രധാന പ്രശ്‌നം നേരിടുന്നത്. ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും പതിവ് പൂര്‍ണ്ണമായും താറുമാറാകുന്നു. അതിന്റെ പ്രഭാവം നമ്മുടെ ശരീരത്തിലും ഉണ്ടാകും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുമെന്ന് പല പഠനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ഇത് പിന്നീട് പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുമുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.മറ്റൊരു അപകടകരമായ കാര്യം ശരീരഭാരം കൂടുന്നതാണ്. ഉറങ്ങാനുളള സമയം കുറവായതിനാല്‍ തന്നെ പൊണ്ണത്തടിയുണ്ടാകാനുളള സാധ്യത കൂടുതലാകും. ഇത് പിന്നീട് ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനും വിവിധ രോഗങ്ങളും ഉണ്ടാക്കിയേക്കാം
നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാന്‍ ഓരോ 4 മണിക്കൂറിലും എന്തെങ്കിലും കഴിക്കാവുന്നതാണ്. പ്രഭാത ഇടവേളയില്‍ കഴിക്കാന്‍ പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്,മുതലായ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ സൂക്ഷിക്കാവുന്നതാണ്. പച്ചക്കറികള്‍ കൊണ്ടുളള സാലഡുകള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ചപ്പാത്തി, ബ്രൗണ്‍ റൈസ്, ഗോതമ്പ് ബ്രെഡ്, പനീര്‍, സോയ, പച്ച ഇലക്കറികള്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.