കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിയാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

റെ ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് കറിവേപ്പില. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, മോണിംഗ് സിക്ക് നെസ്സിനെ അകറ്റുന്നു എന്നതിനൊപ്പം തന്നെ ബാക്ടീരിയ അണുബാധയ്ക്ക് എതിരെ പോരാടാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്.

Advertisment

publive-image

കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് ഏറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകൾ, കൊളസ്‌ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

കറിവേപ്പിലയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. അതായത് അവ ഗ്യാസ്, വയറുവേദന, വായുക്ഷോഭം പോലുള്ളവയിൽ നിന്നു സംരക്ഷണം നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും ദഹനക്കേടാണ് മോണിംഗ് സിക്ക്നെസ്സിനും ഓക്കാനത്തിനും പ്രധാന കാരണമാവുന്നത്. ഗർഭിണികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കറിവേപ്പിലയ്ക്ക് ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ കറിവേപ്പില പേസ്റ്റാക്കി പൊള്ളൽ, ചതവ് എന്നിവയിൽ പുരട്ടാവുന്നതാണ്. തേനീച്ചയുടെ കുത്തൽ ഏൽക്കുമ്പോഴും ഇത് ഫലപ്രദമാണ്. വായിലെ അൾസർ ചികിത്സിക്കാനും കറിവേപ്പില ഗുണകരമാണ്.

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ കൊളസ്ട്രോളിന്റെ ഓക്സീകരണത്തെ തടയുന്നു, ഇത് ചീത്ത കൊളസ്ട്രോൾ അതായത് എൽഡിഎൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് തടയുന്നു. ഇതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറയുകയാണ്.

Advertisment