അയൺ ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ, ടിഷ്യൂവും പേശികളും ഊർജ്ജം നഷ്ടപ്പെടുകയും അതിന്റെ ഭാഗമായി ശരീരത്തിൽ കൂടുതൽ ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കാനായി ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിയുംവരും. ഇത് ക്ഷീണത്തിലേക്കും ഏകാഗ്രതകുറവു പോലുള്ള ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം.
തലകറക്കം, ശ്വാസം മുട്ടൽ, ക്ഷീണം, വിളർച്ച, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ശരീരത്തിൽ അയൺ കുറയുന്നതിന്റെ ലക്ഷണങ്ങൾ. ബലഹീനത, വിളറിയ ചർമ്മം, ശ്വാസതടസ്സം, തലക്കറക്കം, തലവേദന, കൈകളിലെയും കാൽ പാദങ്ങളും തണുപ്പ് അനുഭവപ്പെടുക, ദുർബലമായ രോഗപ്രതിരോധ സംവിധാനം എന്നിവയാണ് അയൺ കുറവിന്റെ പ്രധാന ലക്ഷണങ്ങൾ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അയണിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും, ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭധാരണവും പ്രസവവും അയണിന്റെ കുറവിന് കാരണമാകും. കൂടാതെ, ഒരാളുടെ ഭക്ഷണക്രമം വളരെ നിയന്ത്രിതമാണെങ്കിൽ, പ്രത്യേകിച്ച് കർശനമായ സസ്യാഹാര ഭക്ഷണരീതികൾ, അതും അയണിന്റെ കുറവിലേക്ക് നയിച്ചേക്കാം.
അയണിന്റെ കുറവ് ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിൽ, ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച്, അത് ഉറപ്പാക്കാനായി രക്തപരിശോധന നടത്തുക. അയണിന്റെ അളവ് വർധിപ്പിക്കാൻ അയണിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ റെഡ് മീറ്റ്, ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ കഴിക്കുന്നതും നല്ലതാണ്. എന്നാൽ വളരെയധികം അയൺ നിങ്ങൾക്ക് ഹാനികരമായേക്കാം എന്നതും ശ്രദ്ധിക്കണം. അതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം, അയൺ സപ്ലിമെന്റുകൾ എടുക്കുക. ഡാർക്ക് ചോക്ലേറ്റ്, പയർവർഗ്ഗങ്ങൾ എന്നിവയിലും അയൺ ഉണ്ട്.