ടിന്നിറ്റസ് ഉണ്ടാകാനുള്ള കാരണങ്ങൾ അറിയാം

New Update

ടയ്ക്കിടെ ചെവിയിൽ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇടക്കൊക്കെ നമ്മളിൽ ചിലർ ഇത്തരം ശബ്ദങ്ങൾ ചെവിക്കുള്ളിൽ മുഴങ്ങുന്നതായി തോന്നിയേക്കാം. എന്നാൽ ഇത് അസാധാരണമാം വിധം തോന്നുകയാണെങ്കിലോ പതിവായി ഉണ്ടാകുകയാണെങ്കിലോ നിങ്ങൾ ഉടൻ വൈദ്യസഹായം തേടണം. ടിന്നിറ്റസ് ഒരു രോഗമല്ല, ശ്രവണ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനു മുൻപുള്ള ഒരു ലക്ഷണമാണെന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്.

Advertisment

publive-image

ശ്രവണവ്യവസ്ഥയിലെ ഏതെങ്കിലും അസാധാരണതകൾ ടിന്നിറ്റസ് ഉണ്ടാകാൻ കാരണമാകും. ടിന്നിറ്റസ് ഉണ്ടാകാനുള്ള മറ്റ് കാരണങ്ങൾ താഴെ പറയുന്നവയാണ്. 65 വയസിനു മുകളിലുള്ളവരെയാണ് സാധാരണയായി ടിന്നിറ്റസ് ബാധിക്കുന്നത്. ചിലപ്പോൾ ഇയർവാക്സ് അധികമായി അടിഞ്ഞുകൂടുന്നത് ടിന്നിറ്റസിനും കേൾവി സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

ചെവിയിൽ കുടുങ്ങിപ്പോകുന്ന സാധനങ്ങള്‌ പേനകൾ, തൊപ്പികൾ, പെൻസിൽ കഷണങ്ങൾ തുടങ്ങിയ വസ്തുക്കൾ കൊണ്ട് ചെവി വൃത്തിയാക്കുന്നതിനിടെ ഇവയിലെ ചെറിയ അംശങ്ങൾ ചെവിയിൽ കയറിയെന്നിരിക്കാം. ഈ വസ്തുക്കൾ ചെവിക്ക് കൂടുതൽ ദോഷമുണ്ടാക്കും. ഇതും ടിന്നിറ്റസിലേക്ക് നയിച്ചേക്കാം. ഉച്ചത്തിലുള്ള ശബ്ദം: തുടർച്ചയായ അല്ലെങ്കിൽ പെട്ടെന്നുള്ള ഉച്ചത്തിലുള്ള ശബ്ദം, ചില സെൻസറി സെല്ലുകളെ നശിപ്പിക്കും. ഇത്തരം തകരാറുകൾ ഒടുവിൽ ടിന്നിറ്റസിന് കാരണമാകും.

സാധാരണഗതിയിൽ, ഫാക്ടറികൾ, നിർമാണ സൈറ്റുകൾ തുടങ്ങിയ ശബ്ദായമാനമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന ആളുകളോ സംഗീതജ്ഞർ പോലുള്ളവരോ ശരിയായ സംരക്ഷണമില്ലാതെ പ്രവർത്തിക്കുകയാണെങ്കിൽ ഇവർക്ക് ടിന്നിറ്റസ് ഉണ്ടായേക്കാം. ടെമ്പറോമാണ്ടിബുലാർ ജോയിന്റ് ഡിസോർഡേഴ്സ്: സന്ധികളിലോ സന്ധികൾക്ക് ചുറ്റുമുള്ള പേശികളിലോ ഉണ്ടാകുന്ന ഏതെങ്കിലും വീക്കം ചെവിയിൽ തുടർച്ചയായ ശബ്ദങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.

Advertisment