നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുമെന്ന് പഠനം

New Update

ന്നത്തെക്കാലത്ത് പലര്‍ക്കും ഉറക്കമില്ലായ്മയുടെ പ്രശ്‌നം ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യാം. ഇപ്പോളിതാ ഉറക്കവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഉറക്കം നമ്മുടെ ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

Advertisment

publive-image

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉറക്ക പ്രശ്നങ്ങളുളള ആളുകള്‍ക്ക് ഹൃദയാഘാത സാധ്യതയുണ്ടാകാം. ഈ പഠനമനുസരിച്ച് കൂടുതല്‍ സമയം ഉറങ്ങുന്നതും കുറച്ച് സമയം ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഉറക്കത്തിന് പ്രശ്‌നങ്ങളുളള ആളുകള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഉറക്ക പ്രശ്നങ്ങളും ഹൃദയാരോഗ്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.

അതായത്, സമാധാനപരമായി ഉറങ്ങുന്നവരെ അപേക്ഷിച്ച്, ഉറക്ക പ്രശ്നങ്ങളുളള ആളുകളുടെ ഹൃദയം കൂടുതല്‍ അപകടത്തിലായേക്കാം. ഈ പഠനത്തിന്റെ ഭാഗമായി, ശരാശരി 62 വയസ്സുള്ള നാലായിരത്തി അഞ്ഞൂറോളം ആളുകളുടെ ഉറക്ക രീതി പഠനവിധേയമാക്കി. അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്കോ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലോ ആണ് കൂടുതല്‍ ഹൃദയാഘാതം സംഭവിക്കുന്നതെന്നും ഈ പഠനത്തില്‍ വ്യക്തമാക്കുന്നു. ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത കുറവാണെന്നും പഠനം പറയുന്നു.

Advertisment