വൃക്കകൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരുന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അറിയാം

New Update

ക്തത്തിൽ നിന്ന് മാലിന്യങ്ങളും അമിതമായ ദ്രാവകങ്ങളും അരിച്ചു കളയുക, രക്തസമ്മർദംനിയന്ത്രിക്കുക, എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഹോർമോണുകൾ ഉൽപാദിപ്പിക്കുക, ചുവന്ന രക്ത കോശങ്ങളുടെ നിർമാണം എന്നിങ്ങനെ പല ജോലികളും വൃക്കകൾ ശരീരത്തിനായി നിർവഹിക്കുന്നു. വൃക്കകൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരുന്നാൽ മാലിന്യങ്ങൾ ശരീരത്തിൽ അടിഞ്ഞ് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

Advertisment

publive-image

നിർഭാഗ്യവശാൽ പലരും വൃക്കകളുടെ ആരോഗ്യത്തെ ഗൗരവമായി എടുക്കാറില്ലെന്ന് വൈശാലി മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സീനിയർ ഡയറക്ടർ ഡോ. മനോജ് സിങ്കാൾ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ 10 ശതമാനത്തെ ബാധിക്കുന്ന പ്രശ്നമാണ് വൃക്കരോഗമായ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൃക്കകൾക്ക് കേട് സംഭവിച്ച് അവയ്ക്ക് ശരിയായി രക്തം ശുദ്ധീകരിക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് സികെഡി സംഭവിക്കുന്നത്. ഇതിനെ തുടർന്ന് മാലിന്യങ്ങൾ ശരീരത്തിൽ അടിയുന്നത് ഉയർന്ന രക്തസമ്മർദം, വിളർച്ച, എല്ല് രോഗം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാം. ചില കേസുകളിൽ വൃക്കകൾ പൂർണമായും സ്തംഭിക്കുന്നത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോ ഡയാലിസിസോ ആവശ്യമായ സാഹചര്യത്തിലേക്ക് നയിക്കുന്നു.

വൃക്കകളിലെ കല്ലുകൾ അവഗണിക്കുന്നതും വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നതും സികെഡി സാധ്യത വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവർ ഇവ നിയന്ത്രണത്തിൽ നിർത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പുകവലി ഒഴിവാക്കുന്നതും ആരോഗ്യപ്രദമായ ഭക്ഷണക്രമം പിന്തുടരുന്നതും നിത്യവും വ്യായാമം ചെയ്യുന്നതുമെല്ലാം വൃക്കരോഗ സാധ്യത കുറയ്ക്കും.

Advertisment