സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടുന്ന ഘടകങ്ങൾ ഇതൊക്കെയാണ്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രസ്പര ബഹുമാനം ദാമ്പത്യത്തില്‍ ഏറെ പ്രധാനമാണ്. ഇത് ദാമ്പത്യത്തിന്റെ നില നില്‍പ്പിന് ഏറെ അത്യാവശ്യമാണ്. പരസ്പര ബഹുമാനമില്ലാത്ത ബന്ധത്തില്‍ നിറങ്ങളുണ്ടാകില്ല, സന്തോഷമുണ്ടാകില്ല. ഇവിടെ ബന്ധം അവസാനിയ്ക്കുകയും ചെയ്യുന്നു. പരസ്പര ബഹുമാനമെന്നത് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സന്തോഷകരമായ ദാമ്പത്യത്തില്‍ പ്രധാനമാണ്.

Advertisment

publive-image

കള്ളം ദാമ്പത്യം തകര്‍ക്കുന്ന മറ്റൊരു വില്ലനായി വരുന്നു. പങ്കാളികള്‍ പരസ്പരം കള്ളം പറയുന്നത് ദാമ്പത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രധാനപ്പെട്ടൊരു കാര്യമാണ്. ഭാര്യാ ഭര്‍തൃബന്ധം വിശുദ്ധമാണ്. ഇതിനാല്‍ തന്നെ പരസ്പരം വിശ്വാസവും സത്യസന്ധതും അത്യാവശ്യവുമാണ്. കള്ളം പരസ്പര വിശ്വാസത്തെ മുറിപ്പെടുത്തുന്നു. പങ്കാളിയെ അവിശ്വസിയ്ക്കാ്ന്‍ ഇടയാക്കുന്നു. ​

ഈഗോ ദാമ്പത്യത്തില്‍ കരടാകുന്ന മറ്റൊരു കാര്യമാണ്. ഇത് പരസ്പരമുള്ള സ്‌നേഹത്തില്‍ തന്നെ കരടായി മാറുന്നു. വിവാഹബന്ധം തകര്‍ക്കുന്ന വില്ലനായി മാറാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ഒന്നാണ് ഈഗോ എന്നത്. ഇതിനാല്‍ തന്നെ ഈഗോ എന്നത് ഒഴിവാക്കാന്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ദാമ്പത്യത്തില്‍ ഈഗോയ്ക്ക് സ്ഥാനം നല്‍കരുത്. ഇതിന് ഇരു ങ്കാളികളും ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ​

സംശയം എന്നത് ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ്. ഇത് ബന്ധം ദുര്‍ബലപ്പെടുത്തുന്ന പ്രധാനപ്പെട്ട കാരണമാണ്. ഇത് തെറ്റിദ്ധാരണകള്‍ക്കും ദാമ്പത്യത്തില്‍ നെഗറ്റീവിറ്റി പരത്തുന്നതിനും കാരണമാകുന്നു. സംശയം വന്നു പെട്ടാന്‍ ഇത് പരിഹരിയ്ക്കാന്‍ തീരെ എളുപ്പമാകില്ല. സംശയം എന്ന വില്ലനെ തുരത്താന്‍ ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ പരസ്പര വിശ്വാസം ഏറെ പ്രധാനമാണ്.

Advertisment