ഉറങ്ങുന്നതിന് മുന്‍പ് ഒഴിവാക്കാനുള്ള ഭക്ഷണങ്ങൾ എന്തെക്കെയാണെന്ന് നോക്കാം...

New Update

ഉറക്കം ശാരീരികാരോഗ്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഒരു പകല്‍ മുഴുവനുമുള്ള മാനസിക നില തലേ ദിവസം ലഭിക്കുന്ന ഉറക്കത്തെ ആശ്രയിച്ചായിരിക്കും. ഉറക്കം കൃത്യമായ അളവില്‍ ലഭിക്കാതെ വരുന്നുവെങ്കില്‍ അത് മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല തലവേദന മുതല്‍ ഹൃദ്രോഗം വരെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ചിലര്‍ക്ക് എത്ര നേരത്തെ കിടന്നാലും മതിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കാതെ വരാറുണ്ട്. ബാഹ്യമായ പല കാരണങ്ങളായിരിക്കും ഇതിന് പിന്നില്‍. ഇത്തരത്തില്‍ ഉറക്കത്തിന് തടസം നില്‍ക്കുന്ന കാരണങ്ങളില്‍ ഒന്നായി പരിഗണിക്കാവുന്നതാണ് ഉറങ്ങുന്നതിന് മുന്‍പായി കഴിക്കുന്ന ഭക്ഷണങ്ങള്‍.

Advertisment

publive-image

ഐസ്‌ക്രീം

അത്താഴത്തിന്‌ശേഷം ഡിസര്‍ട്ടായി ഐസ്‌ക്രീം കഴിക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. ഐസ്‌ക്രീമില്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്, ഇത് രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൂടുതല്‍നേരം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉറക്കത്തെയും ഇന്‍സുലിന്‍ അളവിനെയും പ്രതികൂലമായി ബാധിക്കുന്നതായിരിക്കും.

ചോക്ലേറ്റ്

ചോക്‌ളേറ്റുകളില്‍ അടങ്ങിയ ടൈറോസിന്‍ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തിയോബ്രോമിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഡാര്‍ക്ക്‌ചോക്ലേറ്റ് കഴിക്കുന്നതും ഉറക്കത്തെ തടസ്സപ്പെടുത്തും.

തക്കാളി

തക്കാളിയില്‍ ടൈറാമിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ഉണര്‍ന്നിരിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ തക്കാളി കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ഓറഞ്ച്‌പോലുള്ള സിട്രസ് അടങ്ങിയവ ഒഴിവാക്കുന്നതാണ് എന്ത് കൊണ്ടും ഉചിതം.

വൈറ്റ് ബ്രെഡ്

ധാരാളം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതാണ് വൈറ്റ് ബ്രെഡ്, ഇതിന്റെ ഗ്ലൈസെമിക് സൂചികയും (ജിഐ) വളരെ കൂടുതലാണ്. ഉയര്‍ന്ന ജിഐയുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം

Advertisment