New Update
കാഴ്ചയിൽ സുന്ദരനായ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യഗുണങ്ങളിലും മുൻപനാണ്. ഇരുമ്പ്, വിറ്റാമിൻ ബി, സി, ഇ, മഗ്നീഷ്യം, കാൽസ്യം, ഫൈബർ, പ്രോട്ടീൻ എന്നിവയാണ് ഇതിലുള്ള പ്രധാന ആരോഗ്യഘടകങ്ങൾ.ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ ശരീരത്തിന് ഹാനികരമായ ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കും.
Advertisment
രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ കഴിയുന്ന ഫലമാണ്. പ്രമേഹസാദ്ധ്യത കുറയ്ക്കാൻ കഴിവുണ്ട്. ചർമത്തിന്റെ യൗവനം നിലനിറുത്താൻ സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം അസ്ഥികളുടെ ആരോഗ്യം നിലനിറുത്തുകയും തേയ്മാനത്തെ പ്രതിരോധിക്കുകയും ചെയ്യും. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമം. ബീറ്റാ കരോട്ടിൻ സാന്നിദ്ധ്യം കണ്ണുകളുടെ ആരോഗ്യം നിലനിറുത്തും.