മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക വ്യായാമത്തിന്റെ അഭാവം തുടങ്ങിയ നിരവധി ജീവിതശൈലി ശീലങ്ങൾ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരത്തിലെ കോശ സ്തരങ്ങൾ, ഹോർമോണുകൾ, വിറ്റാമിൻ ഡി എന്നിവയുടെ രൂപവത്കരണത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു.
ഉയർന്ന കൊളസ്‌ട്രോളിനെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന അസാധാരണമായ ഉയർന്ന അളവിലുള്ള എൽഡിഎൽ, അല്ലെങ്കിൽ അസാധാരണമായ കുറഞ്ഞ അളവിലുള്ള എച്ച്‌ഡിഎൽ എന്നിവയാൽ തരം തിരിച്ചിരിക്കുന്നു. ഇത് ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിലും തലച്ചോറിലും മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഒന്ന്...
കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾ കണ്ണുകളുടെ ഐറിസിൽ നിറ വ്യത്യാസം വരുന്നു. കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾകണ്ണുകൾക്ക് ചുറ്റും മഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാൽ ഈ പാടുകൾ മൂക്കിലെത്താം. ഇതിന്റെ ശാസ്ത്രീയ നാമം Xanteplasma palpebrarum എന്നാണ്.
രണ്ട്...
കൊളസ്‌ട്രോൾ കൂടിയാൽ കാൽ മുട്ടിലും കെെ മുട്ടിലും വീക്കം ഉണ്ടാകാം. ഈ അവസ്ഥയെ ടെൻഡോൺ സാന്തോമാറ്റ എന്ന് വിളിക്കുന്നതായി ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു.
മൂന്ന്...
ചർമ്മം നീലനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. കൊളസ്ട്രോൾ എംബോളൈസേഷൻ സിൻഡ്രോം എന്ന് സൂചിപ്പിക്കുന്നു.