പല്ലിന്‍റെ ആരോഗ്യവും ന്യുമോണിയയും തമ്മിലെന്ത് ബന്ധമെന്ന് ആദ്യമേ സൂചിപ്പിച്ചത് പോലെ നിങ്ങളില്‍ സ്വാഭാവികമായും സംശയം തോന്നാം. കാരണം, ന്യുമോണിയ അടിസ്ഥാനപരമായി ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണല്ലോ. എന്തായാലും ഇവ എങ്ങനെയാണ് ബന്ധപ്പെട്ട് വരുന്നതെന്ന് വിശദീകരിക്കാം. വായ്ക്കകത്ത് അണുക്കള്‍ കൂടുതലാകുമ്പോഴാണ് അധികവും പല്ല് കേടാകുന്നത്. ഇങ്ങനെ വരുമ്പോള്‍ എപ്പോഴും രോഗകാരികളായ ബാക്ടീരിയകളുടെ എണ്ണം വായില്‍ കൂടുതലായിരിക്കും. ഇത് പതിയെ വായില്‍ നിന്ന് ശ്വാസകോശത്തിലേക്ക് കടക്കുകയാണ്. നാം ഉറങ്ങുമ്പോഴും മറ്റും രോഗാണുക്കള്‍ സ്വസ്ഥമായി ശ്വാസകോശത്തിലേക്കുള്ള പാതകള്‍ കണ്ടെത്തി അവിടെ തന്നെ പെരുകുകയും ചെയ്യുന്നു. ഇതോടെയാണ് ന്യുമോണിയയ്ക്ക് വഴിയൊരുങ്ങുന്നത്.
തുടര്‍ന്നും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിലോ ചികിത്സ തേടിയില്ലെങ്കിലോ ന്യുമോണിയ കാര്യമായ രീതിയിലേക്ക് കൂടുകയും ചെയ്യാം. അതിനാല്‍ തന്നെ ഇവയെല്ലാം ഏറെ കരുതലോടെ ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യം തന്നെ പല്ലുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ശീലിക്കണം. രണ്ട് നേരവും നിര്‍ബന്ധമായും ബ്രഷ് ചെയ്യുക. ഫ്ളോസിംഗ് പതിവാക്കുക. ആറ് മാസത്തിലൊരിക്കല്‍ ഡെന്‍റിസ്റ്റിനെ കണ്ട് അസുഖങ്ങളൊന്നുമില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ഉറപ്പിക്കുക. ഷുഗര്‍ കൂടുതലായി അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ നിയന്ത്രിക്കുക. പുകവലി ഉപയോഗം നിര്‍ത്തുക- എന്നീ കാര്യങ്ങളാണ് പല്ലിന്‍റെയും വായയുടെയും ആരോഗ്യത്തിനായി പ്രാഥമികമായി ചെയ്യാവുന്ന കാര്യങ്ങള്‍.