വാട്ടര്‍ പ്യൂരിഫയറുകള്‍ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വാട്ടര്‍ പ്യൂരിഫയറുകള്‍ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തുന്നു . ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സയന്‍സ് ബാംഗളൂരുവിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സംബുദ്ധ മിശ്ര പറയുന്നത് ഇങ്ങനെ. വാട്ടര്‍ പ്യൂരിഫയറുകള്‍ വഴി ലഭിക്കുന്ന വെള്ളത്തില്‍ നമുക്ക് ആവശ്യമുള്ള മിനറലുകളും അയണും അടങ്ങിയിട്ടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ശുദ്ധമായ കുടിവെള്ളത്തില്‍ ആവശ്യമായ ലോഹാംശത്തിന്റെ അളവ് പ്യൂരിഫയര്‍ വഴി ലഭിക്കുന്ന വെള്ളത്തിലില്ല. പ്യൂരിഫയര്‍ വഴി വരുന്ന വെള്ളത്തില്‍ ബാക്ടീരിയയുടെ അളവു കുറയുന്നുമില്ല. ബാക്ടീരിയകള്‍ ഇല്ലാതാക്കാന്‍ റിവേഴ്സ് ഓസ്മോസിസ് ചെയ്യേണ്ടതില്ല.

Advertisment

publive-image

ആര്‍.ഒ വഴി കടത്തിവിടുന്ന എല്ലാ 10 ലിറ്റര്‍ വെള്ളത്തിലും നിങ്ങള്‍ക്ക് മൂന്നു ലിറ്റര്‍ ശുദ്ധ ജലം ലഭിക്കുകയും ബാക്കി ഏഴ് ലിറ്റര്‍ വെള്ളം ആവശ്യത്തിലേറെ ലോഹാംശമടങ്ങിയ നിലയില്‍ ഭൂമിയിലേക്ക് ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. അതായത് ശുദ്ധീകരിക്കുന്നതിനേക്കാള്‍ പ്യൂരിഫയറുകള്‍ വെള്ളം പാഴാക്കുകയാണ് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ഹല്‍ദിയയില്‍ നടത്തിയ പഠനത്തില്‍ ആര്‍. ഒ വഴി കടത്തിവിടുന്ന വെള്ളത്തില്‍ ലെഡ് ഉള്‍പ്പെടെയുള്ളവയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തുകയായിരുന്നു . മുഴുവന്‍ വെള്ളവും പ്യൂരിഫയറിലൂടെ കടത്തിവിടുന നിലവിലെ സാഹചര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പരിഹാരങ്ങള്‍ നടപ്പാക്കേണ്ടത്.

ശുദ്ധ ജലം ലഭിക്കുമെന്ന വാഗ്ദാനത്തിനൊപ്പം ആര്‍.ഒ സംവിധാനം ചെയ്യുന്നത് പ്രകൃതിദത്തമായ എല്ലാ ലവണങ്ങളെയും ഇരുമ്ബിനെയും അരിച്ചു കളയുകയാണ് ചെയ്യുന്നത് . ഉറുമ്ബിനെ കൊല്ലാന്‍ പീരങ്കി ഉപയോഗിക്കുന്നതുപോലെയാണ് വെള്ളം ശുദ്ധീകരിക്കാന്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. വെള്ളത്തില്‍ ലയിച്ച എല്ലാ ഖരവസ്തുക്കളെയും അരിച്ചുകളയുകയാണ് ആര്‍.ഒ സംവിധാനം വഴി ചെയ്യുന്നത്. ‘കൂടുതല്‍ ശുദ്ധമാക്കുന്ന’ വെള്ളം കുടിക്കാന്‍ നല്ലതല്ല. ആര്‍.ഒ സംവിധാനം പുതിയതായതിനാല്‍ എല്ലാ ലവണങ്ങളും അരിച്ചുകളഞ്ഞ ഇത്തരം ശുദ്ധജലം കുടിക്കുന്നത് മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൃത്യമായി തിരിച്ചറിയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Advertisment