ധാരാളം വെള്ളം കുടിക്കൂ ; ശരീരത്തിലുണ്ടാകുന്ന ഗുണങ്ങള്‍ ഇവയൊക്കെയാണ്....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചൂട് അസാധാരണമാം വിധം വർദ്ദിക്കുകയാണ്. കുടിക്കുന്നത് ദാഹം മാറ്റുക മാത്രമല്ല ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ക്ക് വെള്ളം വളരെ പ്രധാനമാണ്. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിച്ചിരിക്കണം.. വെള്ളം കുടിക്കാതെ ഇരുന്നാല്‍ നമുക്ക് നിർജ്ജലീകരണം ഉണ്ടാകും. നമ്മുടെ ശരീരത്തെ ‘ഡീഹൈഡ്രെഷന്‍’ വളരെ പ്രതികൂലമായി ബാധിക്കും.

Advertisment

publive-image

ഒരു മനുഷ്യന്റെ ശരീരത്തിലെ 65% തന്മാത്രയും വെള്ളമാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും ശരീര ഘടനയെ കേടുപാടുകള്‍ കൂടാതെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ട് പോകുന്നതും ശരീരത്തിലെ വെള്ളത്തിന്റ്‌റെ അളവിന് ആനുപാതികം ആയിരിക്കും. ഒരു ദിവസം കുറഞ്ഞത് 1.5 ലിറ്റര്‍ മൂത്രമൊഴിച്ചു കളയുന്ന നമ്മള്‍ എന്നും ഈ പുറത്ത് പോകുന്ന വെള്ളത്തിന് ആനുപാതികമായി വെള്ളം അകത്തേക്കും എടുക്കേണ്ടതാണ്.

Advertisment