ദിവസവും കുളിക്കണോ ? എത്ര തവണ, എത്ര നേരം കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ദിവസവും ഒരു തവണ കുളിക്കാന്‍ മടിയുളളവര്‍ പോലും ഈ ചൂട് കാലത്ത് രണ്ടും മൂന്നും തവണ കുളിച്ചുപോകും. എന്നാല്‍ ഒരു ദിവസം എത്ര തവണ കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. യഥാര്‍ത്ഥത്തില്‍, ഒരു ദിവസം എത്ര തവണ കുളിക്കണം എന്നത് നിങ്ങളുടെ ജീവിതശൈലി, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥ, നിങ്ങളുടെ ആരോഗ്യാവസ്ഥ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

Advertisment

publive-image

ഒരു ദിവസം എത്ര തവണ കുളിക്കണം

ദിവസത്തില്‍ ഒരിക്കലെങ്കിലും കുളിക്കണമെന്നാണാണ് പൊതുവെ ശുപാര്‍ശ ചെയ്യുന്നത്. ചൂട് കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്നിലധികം തവണ കുളിക്കേണ്ടി വന്നേക്കാം. എന്നാല്‍ മിക്ക വിദഗ്ധരും ദിവസത്തില്‍ ഒരു തവണയോ, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ കുളിക്കാനുമാണ് ശുപാര്‍ശ ചെയ്യുന്നത്. കാരണം, ഇടയ്ക്കിടെ കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യും ഇത് പിന്നീട് ചൊറിച്ചില്‍ ഉള്‍പ്പെടെ ഉണ്ടാക്കുകയും ചെയ്യുന്നു.

എത്ര നേരം കുളിക്കണം

പരമാവധി 10 മിനിറ്റ് നേരം കുളിക്കുക. ചൂട് അസഹനീയമാണെങ്കില്‍ ഒരു ദിവസം മൂന്ന് തവണ വരെ കുളിക്കാം, എന്നാല്‍ അതില്‍ കൂടുതല്‍ കുളിക്കരുത്. ഒരുപാട് തവണ കുളിക്കുന്നത് ചര്‍മ്മത്തെ ദോഷമായി ബാധിക്കാനും സാധ്യതയുണ്ട്. കുറച്ച് സമയമെടുത്ത് കുളിക്കുന്നതിലൂടെ വെള്ളം ലാഭിക്കാനുമാകും.

Advertisment