ചപ്പാത്തിയുണ്ടാക്കുമ്പോള്‍ പാതി വേവിച്ച ശേഷം ഗ്യാസ് തീയില്‍ കാണിച്ച് പൊള്ളിച്ചെടുക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഉയര്‍ന്ന ഊഷ്മാവില്‍ റൊട്ടി അഥവാ ചപ്പാത്തി പാകം ചെയ്താല്‍ അര്‍ബുദമുണ്ടാക്കുന്ന സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് ഓസ്ട്രേലിയയിലെ ഒരു ഗവേഷണം വെളിപ്പെടുത്തി. ഇത് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പഠനമനുസരിച്ച്, കുക്ക്‌ടോപ്പുകളും എല്‍പിജിയും നൈട്രജന്‍ ഡയോക്‌സൈഡ് പോലെയുള്ള നിരവധി അപകടകരമായ വാതകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇവ ക്യാന്‍സറിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം.
ഗ്യാസില്‍ റൊട്ടി/ ചപ്പാത്തി ചുട്ടെടുക്കുമ്പോള്‍ അക്രിലമൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഗ്യാസ് തീയില്‍ നേരിട്ട് പാചകം ചെയ്യുന്നതിലൂടെ കാര്‍സിനോജനുകള്‍ ഉണ്ടാകും. ഉയര്‍ന്ന താപനിലയുള്ള പാചകരീതികള്‍ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും ഉത്പാദിപ്പിക്കുന്നുവെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇവ കാര്‍സിനോജനുകള്‍ എന്ന് അറിയപ്പെടുന്നു. എന്നിരുന്നാലും 'ബേണ്‍ഡ് ടോസ്റ്റിനെ' അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം.