പലപ്പോഴും കൂടിക്കൊണ്ടിരിക്കുന്ന ഈ പൊള്ളുന്ന വേനല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ വേനല്‍പ്രശ്‌നങ്ങളെ നമുക്ക് തന്നെ പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് വേനല്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് അതിന് പരിഹാരം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കും. ഇത് ഏറ്റവും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. വേനല്‍ക്കാലം വളരെയധികം പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് നിര്‍ജ്ജലീകരണം. അമിതമായുണ്ടാവുന്ന വിയര്‍പ്പ്, അതുപോലെ മൂത്രമൊഴിക്കുന്നതിലൂടെ ജ്രലം നഷ്ടപ്പെടുന്നത് എല്ലാം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ശരീരത്തിന് സ്വയം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം ഇല്ല എന്നാണ് നിര്‍ജ്ജലീകരണത്തതിലൂടെ അര്‍ത്ഥമാക്കുന്നത്.
ദാഹം അനുഭവപ്പെടുമ്പോള്‍ മാത്രമല്ല അല്ലാത്ത സമയത്തും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ മൂത്രത്തിന് ഇരുണ്ട നിറവും ഇടക്കിടെ മൂത്രശങ്കയും ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഫ്രൂട്‌സ് വളരെയധികം കഴിക്കുന്നതിനും ശ്രദ്ധിക്കണം.
വേനല്‍ച്ചൂട് വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും സൂര്യഘാതത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. താപനില 40 ഡിഗ്രിയോ സെല്‍ഷ്യസിനോ അപ്പുറം ഉയരുകയാണെങ്കില്‍, സൂര്യാഘാതത്തെ അല്‍പം കരുതിയിരിക്കേണ്ടതാണ്. ഇത് ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ഗുരുതരമായ അവസ്ഥയിലേക്കാണ് ഇത് എത്തിക്കുന്നത്. അത് മാത്രമല്ല അപകടകരമായ പല അവസ്ഥകളും ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു.
മരണം വരെ സൂര്യാഘാതം മൂലം ഉണ്ടാവാം ലക്ഷണങ്ങളായി തലവേദന, തലകറക്കം, പേശീവലിവ്, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയുണ്ടാവുന്നു. അതുകൊണ്ട് തന്നെ സൂര്യാഘാതം ഒഴിവാക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ 12 മണിക്കും 3 മണിക്കും ഇടയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, സുഖപ്രദമായ കോട്ടണ്‍ വസ്ത്രം ധരിക്കുക.