ഹെല്‍ത്ത് ഡസ്ക്
Updated On
New Update
കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പില ഒരു പിടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. അനീമിയക്കുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില.
Advertisment
കൂടാതെ, ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ പൈൽസ് പോലുള്ള അസുഖങ്ങൾക്കും നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് പ്രമേഹത്തെ തടയാനും കറിവേപ്പില ഉത്തമമാണ്.
അലര്‍ജി സംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. നെഞ്ചെരിച്ചില്‍ അകറ്റാനും കറിവേപ്പില സഹായിക്കുന്നു.