പാട്ട് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിന് നല്ല സന്തോഷം ലഭിക്കും. എന്നാല്‍, മന:സുഖം മാത്രമല്ല, പാട്ടുകേള്‍ക്കുന്നതുകൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാനും പറ്റുമെന്ന് കണ്ടെത്തിയിരിക്കുകയാണ് മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം.
ഉത്കണ്ഠകളും വേദനകളും മാത്രമാണ് ഇതുമായി ബന്ധപ്പെട്ട മുന്‍പഠനങ്ങളില്‍ പരീക്ഷിച്ചിരുന്നത്. അതില്‍നിന്നു വ്യത്യസ്തമായി കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന രോഗികളിലാണ് ജേസണ്‍ തന്റെ മ്യൂസിക് തെറാപ്പി പരീക്ഷിച്ചത്. മൊത്തം 12 വ്യക്തികളാണ് ഈ പ്രാരംഭ പരീക്ഷണത്തില്‍ പങ്കെടുത്തത്. കീമോതെറാപ്പി ചികിത്സയിലായിരുന്ന 12 രോഗികളായിരുന്നു ഇവര്‍.
മരുന്നിനൊപ്പം തങ്ങളുടെ ഇഷ്ടഗാനം ദിവസവും അരമണിക്കൂര്‍ വെച്ച് കേള്‍ക്കാം എന്ന് ഇവര്‍ സമ്മതിച്ചു. കീമോതെറാപ്പി കഴിഞ്ഞുള്ള അഞ്ച് ദിവസങ്ങളില്‍ ഇത് തുടരുകയും ചെയ്തു. ഇങ്ങനെ മൊത്തം 64 തവണ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് നിഗമനത്തിലെത്തിച്ചേര്‍ന്നത്. 'ക്ലിനിക്കല്‍ നേഴ്സിങ് റിസേര്‍ച്ച് ' എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.