ഹെല്‍ത്ത് ഡസ്ക്
Updated On
New Update
നടത്തം ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണെന്ന് അറിയാമല്ലോ. നടത്തം കൂടുതൽ പ്രയോജനപ്പെടാൻ അതിനായി തിരഞ്ഞെടുക്കുന്ന സമയത്തിന് പ്രാധാന്യമുണ്ട്. പ്രഭാതനടത്തമാണ് ഏറ്റവും ആരോഗ്യകരം. രാവിലെ ആറ് മണി മുതൽ ഏഴ് വരെ നടന്നുനോക്കൂ, ശരീരത്തിന് വ്യായാമം മാത്രമല്ല, മനസിന് സന്തോഷവും ലഭിക്കും. പ്രഭാതസൂര്യന്റെ രശ്മികൾ വിറ്റാമിൻ ഡിയുടെ അപര്യാപ്‌തതയും പരിഹരിക്കും. രാവിലെ നടക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായകരമാണ്.
Advertisment
പ്രകൃതി ഏറ്റവും ഉന്മേഷവതിയായി കാണപ്പെടുന്നത് ഒരു ദിവസത്തിന്റെ ആരംഭത്തിലാണ്. കാരണം പ്രഭാതത്തിൽ മറ്റ് ശബ്ദശല്യങ്ങൾ കുറവായിരിക്കും. അപ്പോൾ ജീവജാലങ്ങളുടെയും കാറ്റിന്റെയുമൊക്കെ ശബ്‌ദം ഏറ്റവും മനോഹരമായി ആസ്വദിക്കാനാകും. അതിനാൽ മനസിന്റെ ഉന്മേഷം വർദ്ധിപ്പിക്കാൻ പ്രഭാത നടത്തത്തോളം പറ്റിയ മറ്റൊരു വ്യായാമമില്ല.