സൂര്യാഘാത ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

സൂര്യാഘാതം,സൂര്യതാപം മൂലമുള്ള പൊള്ളൽ (സൗരവ്രണം അല്ലെങ്കിൽ sunburn ), സൂര്യതാപം മൂലമുള്ള പേശി വലിവ് ( Heat cramps ) എന്നിവയാണ് അവ. ഇത്തരം അപകടാവസ്ഥകൾ തടയാൻ ശരീരത്തിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം. ഹാഫ് കൈ ഷർട്ടിടുന്നവർ കൈപ്പത്തിവരെ മൂടുന്ന അയഞ്ഞ കോട്ടൺ കൈയ്യുറ ധരിക്കുന്നത് നല്ലതാണ്. വായുസഞ്ചാരമുള്ള തൊപ്പിവയ്ക്കാം. ഇടയ്ക്കിടയ്ക്ക് ആവശ്യത്തിന് വെള്ളം കുടിച്ചു കൊണ്ടിരിക്കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ക്ഷീണിതരുമായവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് നാലുമണി വരെയുള്ള യാത്രകൾ ഒഴിവാക്കണം.

Advertisment

publive-image

എ.സിയില്ലാത്ത കാറിൽ ചില്ലുകൾ അടച്ചിട്ട നിലയിൽ ദീർഘനേരം ചെലവഴിക്കരുത്. റൂഫിംഗ് ഇല്ലാത്ത കോൺക്രീറ്റ് മുറിയിലും വാതിലുകൾ അടച്ചിട്ടു കഴിയരുത്. നേരിട്ട് ശരീരത്തിൽ കടുത്ത വെയിൽ ഏൽക്കമ്പോളാണ് സാധാരണയായി സൂര്യതാപം മൂലമുള്ള പൊള്ളൽ ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചാൽ ശുദ്ധമായ തണുത്ത ജലം കൊണ്ട് പൊള്ളലേറ്റ ഭാഗം നനയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. ഓയിൽ അടിസ്ഥാനമായിട്ടുള്ള ക്രീമുകൾ, ആൽക്കഹോൾ, നിറമുള്ള മറ്റു നാട്ടുമരുന്നുകൾ എന്നിവ പുരട്ടരുത്. കലാമിൻ ലോഷൻ പോലുള്ള നിറമുള്ള ലേപനങ്ങൾ പുരട്ടിയാൽ ഡോക്ടർക്ക് രോഗനിർണയത്തിന് പിന്നീട് തടസമാകും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സിൽവർ സൾഫ ഡയസിൻ ക്രീം പുരട്ടാം. കുരുക്കളും കുമിളകളും പൊട്ടിക്കുകയോ ഐസ് മുതലായവ കൊണ്ട് അമർത്തുകയോ അരുത്.

സൂര്യാഘാത ലക്ഷണങ്ങൾ

വെയിലത്ത് നടന്നു വരികയോ ചൂടുകൂടിയ സമയത്ത് അധ്വാനിക്കുകയോ ദീർഘനേരം ചൂടുകാറ്റ് ഏൽക്കുകയോ ചെയ്തയാൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ സൂര്യാഘാതം ഏറ്റിരിക്കാൻ സാദ്ധ്യതയുണ്ടെന്നു സംശയിക്കണം.

ശ്വാസോച്ഛ്വാസം വേഗത്തിലാവുക, വിയർപ്പില്ലാതാവുക, ചർമം ചൂടുള്ളതും വരണ്ടതും ആകുക, ശരീര താപനില 40 ഡിഗ്രി സെന്റീഗ്രെഡിലും കൂടുതൽ, തലവേദന ചർദ്ദി എന്നിവയുണ്ടാവുക, ആശയക്കുഴപ്പം ശ്രദ്ധയില്ലായ്മ എന്നിവ പ്രകടിപ്പിക്കുക, ബോധക്കേട് ഉണ്ടാവുക എന്നിവയാണ് സൂര്യാഘാതത്തിന്റെ പൊതുവായ ലക്ഷണങ്ങൾ.

പ്രാഥമികമായി ചെയ്യേണ്ടത്

> സൂര്യാഘാതം ഉണ്ടായാൽ 10 മുതൽ 20 ശതമാനം വരെ പേർക്ക് വൃക്ക,കരൾ എന്നിവയ്ക്ക് കേടുപാടുകളോ മറ്റു ഗുരുതരാവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവരെ ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് എത്തിക്കണം.

> രോഗിയെ ഉടൻതന്നെ തണലത്തേക്ക് മാറ്റി കിടത്തുക.

>ശരീരം തണുത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ച് തണുപ്പിക്കുക എന്നീ കാര്യങ്ങൾ പ്രഥമ ശുശ്രൂഷകൻ ചെയണം.

>വെള്ളം ആവശ്യത്തിന് ലഭ്യമല്ലെങ്കിൽ നെറ്റി, കക്ഷഭാഗങ്ങൾ എന്നിവയെല്ലാം നനഞ്ഞ തുണികൊണ്ട് തുടച്ചു കൊണ്ടിരിക്കണം.

>തലച്ചോറിലേക്കുള്ള രക്ത സംക്രമണം വർദ്ധിപ്പിക്കുന്നതിന് കാലുകൾ ശിരസിന്റെ നിരപ്പിൽ നിന്നും ഉയർത്തി വച്ച് കിടത്തുകയും കാലുകളിൽ തിരുമ്മുകയും വേണം.

> ശരിയായ ബോധമില്ലാത്ത രോഗിക്ക് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഭക്ഷണപാനീയങ്ങൾ നൽകാൻ ശ്രമിക്കരുത്.

>പാരസെറ്റമോൾ, ആസ്പിരിൻ തുടങ്ങിയ മരുന്നുകളും പ്രഥമ ശുശ്രൂഷകൻ നൽകരുത്. എന്നാൽ സൂര്യാഘാതത്തിന് മുൻപുള്ള ഉഷ്ണ ശോഷണം എന്ന അവസ്ഥയിൽ പഞ്ചസാരയും ഉപ്പും ചേർന്ന പാനീയം നൽകാം.

>സൂര്യതാപം മൂലമുള്ള പേശി പിടുത്തവും ഈ കാലത്ത് വ്യാപകമാണ്. വയറ്റിലും കാലിലുമുള്ള പേശികളിലാണ് പേശിവലിവ് ഉണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കുകയാണ് ഇതെഴിവാക്കാനുള്ള പോംവഴി.

Advertisment