വിളർച്ച അകറ്റാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

New Update

ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കൾ ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ടിഷ്യൂകൾക്കും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്.രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലെങ്കിൽ, നിങ്ങൾക്ക് ക്ഷീണവും ബലഹീനതയും ശ്വാസതടസ്സവും അനുഭവപ്പെടാം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവായാൽ ഇരുമ്പിന്റെ കുറവുള്ള അനീമിയ ഉണ്ടാകുന്നു.  ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളർച്ച,  ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തലക്കറക്കം തുടങ്ങിയവയൊക്ക ആണ് വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ‌

Advertisment

publive-image

ഒന്ന്...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. പ്രത്യേകിച്ച് മുട്ട, മത്സ്യം, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ. ചീര, ബ്രോക്കോളി തുടങ്ങിയവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

രണ്ട്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിൻറെ അംശം ധാരാളം അടങ്ങിയതിനാൽ ഇവ വിളർച്ചയെ തടയാൻ സഹായിക്കും.

മൂന്ന്...

മാതളം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കും.

നാല്...

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, മുന്തിരി എന്നിവ വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും.

അഞ്ച്...

ബീറ്റ്റൂട്ട് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിൻറെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവിൽ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജ്യൂസായി കുടിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് കൂട്ടാൻ സഹായിക്കും.

Advertisment