ജോലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ ചെറിയ ഇടവേളകളുടെ ആവശ്യകത അറിയാം

New Update

തുടര്‍ച്ചയായി ഓഫീസുകളില്‍ ഇരുന്നുളള ജോലി ആളുകളില്‍ മടുപ്പും ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഓഫീസില്‍ എടുക്കുന്ന ചെറിയ ഇടവേളകള്‍ നമ്മുടെ  ജോലിയുടെ പ്രകടനം മെച്ചപ്പെടുത്താം. അടുത്തിടെ നടത്തിയ ഗവേഷണങ്ങളില്‍ പോലും വാം അപ്പ് ബ്രേക്കിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്.

Advertisment

publive-image

ഓഫീസ് ജോലികള്‍ക്കിടയില്‍ ഒന്നു 'വാം-അപ്പ്' ചെയ്യാന്‍ ഇടവേളയെടുക്കുന്ന ജീവനക്കാര്‍ക്ക് അവരുടെ ജോലികളില്‍ കൂടുതല്‍ ക്രിയാത്മകത പുലര്‍ത്താന്‍ കഴിയുമെന്നാണ് ഒരു പുതിയ ഗവേഷണം അവകാശപ്പെടുന്നത്. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ജൂനിയര്‍ ജീവനക്കാര്‍ക്ക് സര്‍ഗ്ഗാത്മകത കുറവാണെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

എന്നാല്‍ ഓഫീസില്‍ അല്‍പ നേരം ഇടവേളയെടുത്താല്‍ കുറഞ്ഞ ജോലി നിലവാരമുള്ള ആളുകളെ പോലും കൂടുതല്‍ ക്രിയാത്മകമാക്കുമെന്നാണ് പഠന ഫലങ്ങള്‍ കാണിച്ചത്. ഓഫീസില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതല്ല. ജോലിക്കിടയില്‍ പത്ത് മിനിറ്റ് ഇടവേള എടുക്കാന്‍ സാധിക്കുമെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിനും നല്ലതാണ്.

അല്‍പ നേരം നടക്കുക, ഓഫീസ് കാന്റീനില്‍ പോയി ഒരു ചായ കുടിക്കുക എന്നിവയൊക്കെ ചെയ്യാവുന്നതാണ്. ഇത്തരം ഇടവേളകള്‍ കണ്ണുകളുടെ ക്ഷീണം അകറ്റുകയും മികച്ച രീതിയില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

Advertisment