ദിവസത്തിൽ 3 തവണയിൽ കൂടുതൽ കാപ്പി കുടിക്കുന്നവരാണോ,എങ്കിൽ സൂക്ഷിക്കുക

New Update

രാവിലെയൊരു കാപ്പിയൊക്കെ കുടിച്ച് ഉന്മേഷം നേടുന്നവരുണ്ട്. വൈകിട്ടുള്ള കാപ്പിയും നിർബന്ധമാക്കിയവരുണ്ട്. ഉന്മേഷവും ഉണർവുമൊക്കെ ഈ കാപ്പികുടി നൽകുമെങ്കിലും, ദിവസത്തിൽ മൂന്നു കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കുന്നതു വൃക്ക സംബന്ധമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്കു വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

Advertisment

publive-image

ജമ നെറ്റ് വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു കാപ്പിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു പറയുന്നത്. മനുഷ്യശരീരത്തിലെ ഒരു ജീൻ വേരിയന്‍റിന്‍റെ സാന്നിധ്യമാണ് കിഡ്നി പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. ഇതും കഫീനുമായി ചേരുന്നതാണു വൃക്കകൾക്ക് ഹാനികരമായി മാറുന്നത്. സ്ലോ കഫീൻ മെറ്റബൊലൈസേഴ്സ് എന്നറിയപ്പെടുന്ന ഈ ജീൻ പൊതുസമൂഹത്തിലെ പകുതിയോളം പേർക്കുമുണ്ടെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

പതിനെട്ടു മുതൽ 45 വരെ പ്രായമുള്ള അറുന്നൂറിലധികം പേരിലാണ് ഈ പഠനം നടത്തിയത്. പതിനാറു വർഷത്തോളം ഈ പഠനം നീണ്ടു.  ദിവസത്തിൽ ഒരു കപ്പ് കാപ്പി കുടിക്കുന്നവർ, 1 മുതൽ 3 കപ്പ് വരെ കുടിക്കുന്നവർ, മൂന്നിലധികം കപ്പ് കാപ്പി കുടിക്കുന്നവർ എന്നിങ്ങനെ തരംതിരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

Advertisment