വെറും പോഷണങ്ങള്‍ മാത്രമല്ല ആ ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രഭാതഭക്ഷണം നല്‍കുന്നു. ചയാപചയ പ്രക്രിയ സുഗമമാക്കാനും പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടതാണ്. ഒരു നല്ല ദിവസത്തിന്‍റെ ആരംഭം പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലൂടെയാകണം. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
/sathyam/media/post_attachments/VX9GbNsgcJNXp8ZUN4bR.jpg)
വളരെ എളുപ്പം തയാറാക്കാവുന്നതും പോഷകസമ്പുഷ്ടവുമായ പ്രഭാതഭക്ഷണങ്ങള്‍ ഇതൊക്കെയാണ്.
1. മുട്ടയും ബ്രഡ് ടോസ്റ്റും ഒപ്പം മിന്‍റ്-മല്ലിയില ജ്യൂസും
2. ചെറുപയര്‍ ദോശയും പുതിന ചമ്മന്തിയും തക്കാളി-കാരറ്റ് ജ്യൂസും
3. ഗോബി പറാത്തയും തൈരും കുമ്പളങ്ങ ജ്യൂസും
4. പുഴുങ്ങിയ മുട്ട, 5-8 ബദാം, ഒരു ഗ്ലാസ് തക്കാളി-സെലറി ജ്യൂസ്
5. ഒരു ബൗള്‍ ഫ്രഷായ പഴങ്ങള്‍
പൂരി ബാജി, മെദുവട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഒഴിവാക്കണം. ഹോള്‍ ഗ്രെയ്നുകളും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും പാലുൽപന്നങ്ങളും പഴങ്ങളും അടങ്ങിയതാകണം ഉത്തമമായ പ്രഭാതഭക്ഷണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us