പല്ലിന്റെ ആരോഗ്യത്തിന് കോട്ടം വരുത്തുന്നവയാണ് അതിന്റെ നിറവ്യത്യാസം. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ പല്ലിന്റെ ആരോഗ്യത്തില്‍ വരുത്തുന്ന കോട്ടവും പല്ലിന്റെ നിറം മങ്ങുന്നതിന് കാരണമാകാറുണ്ട്. പല്ലിന്റെ നിറം മങ്ങുന്നത് ഒരാളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ ബാധിക്കുന്നുണ്ട്. നല്ല നിറമുള്ള പല്ലുകളിലൂടെ നല്‍കുന്ന പുഞ്ചിരിക്കും കറപിടച്ച പല്ലുകള്‍ കാണിച്ച് ചിരിക്കുന്നതും മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല.
പല്ലില്‍ കറപിടിക്കാതിരിക്കാന്‍ ഏറ്റവും ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യം നിങ്ങളുടെ ആഹാരകാര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുക്കുക എന്നതാണ്. പ്രധാനമായും സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നത് കുറയ്ക്കുക. അതുപോല, ചായ, കാപ്പി, സോഡ, ജ്യൂസ് എന്നിവയെല്ലാം തന്നെ ഉപയോഗിക്കുന്നത് കുറയ്ക്കുക. അതുപോലെ, ഇവ കഴിച്ച് കഴിഞ്ഞാല്‍ വായ കഴുകാനും മറക്കരുത്. ഈത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന അസിഡ് സ്വഭാവം പല്ലിന്റെ നിറം വേഗത്തില്‍ കെടുത്തുന്നതിന് കാരണമാകുന്നുണ്ട്.
രണ്ട് നേരം കൃത്യമായി പല്ല് തേക്കുന്നവരില്‍ പല്ലില്‍ മഞ്ഞപ്പ്, അതുപോലെ, കറപിടിക്കുന്ന പ്രശ്‌നം എന്നിവ കുറവായിരിക്കും. പിന്നെ, പുകവലിക്കുന്ന ശീലം ഉള്ളവരില്‍ കറപിടിക്കുന്നതിന് പല്ല് തേച്ചാല്‍ മാത്രം പോര, അത് കൃത്യമായ രീതിയില്‍ ക്ലീന്‍ ചെയ്ത് എടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, പല്ല് കൃത്യമായ രീതിയില്‍ ശരിയായ രീതിയില്‍ തേച്ചില്ലെങ്കില്‍ പ്ലാക്ക് അടിഞ്ഞ് കൂടി കറപിടിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍ കൃത്യമായ രീതിയില്‍ പല്ല് തേക്കാന്‍ ശ്രദ്ധിക്കുക.
പല്ലിലെ മഞ്ഞപ്പ്, പ്ലാക്ക് എന്നിവയെല്ലാം തന്നെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ് ഓയില്‍ പുള്ളിംഗ്. ഇതിനായി നിങ്ങള്‍ക്ക് വെളിച്ചെണ്ണ, സണ്‍ഫ്‌ലവര്‍ ഓയില്‍, എള്ളൈണ്ണ എന്നിവ എടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഓയില്‍ എടുക്കുക. ഇത് വായയില്‍ ഒഴിച്ച് ഇറക്കാതെ കുലുക്കുഴിയുന്നത് പോലെ പല്ലിന്റെ എല്ലാഭാഗത്തേക്കും ആക്കണം. ഇത് വായയില്‍ കുറഞ്ഞത് 20 മിനിറ്റ് പിടിച്ച് വെക്കുക. അതിന് ശേഷം തുപ്പിക്കളഞ്ഞ് പല്ല് തേക്കാവുന്നതാണ്.