വയര്‍ മാത്രമല്ല, തടിയും സാവധാനത്തില്‍ കുറച്ചെടുക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update
ചിലര്‍ക്ക് അടിവയറായിരിക്കും പ്രശ്‌നം. എന്നാല്‍, മറ്റു ചിലര്‍ക്ക് കുടവയര്‍ ആണ് പ്രശ്‌നം. സ്ത്രീകള്‍ക്കാണെങ്കില്‍ പ്രസവശേഷം വയര്‍ കുറയാത്തതും ആഹാരം കഴിക്കുമ്പോള്‍ വയര്‍ മാത്രം ചാടുന്നതും മറ്റൊരു പ്രശ്‌നം. ഇത്തരത്തില്‍ വയര്‍ ചാടുന്നത് അമിതവണ്ണം തോന്നിപ്പിക്കുന്നതിനും ശരീരഘടനയില്‍ വ്യത്യാസം തോന്നിപ്പിക്കുന്നതിനും കാരണമാണ്.കുടവയര്‍, അല്ലെങ്കില്‍ അടിവയര്‍ എന്നിവ ഉള്ളവരില്‍ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ വയറ്റിലെ കൊഴുപ്പിനെ കുറച്ച് നിലനിര്‍ത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. ഇതിനായി നമ്മള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളുണ്ട്.
publive-image

​ചക്ക​

വേനല്‍ കനക്കുന്നതോടെ നമ്മളുടെ പറമ്പിലും ചന്തകളിലും ചക്കയുടെ സാന്നിധ്യവും കാണാം. നല്ല ചക്കപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ചക്കപ്പഴം കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് വയറും തടിയും കുറയ്ക്കാന്‍ സാധിക്കുന്നതാണ്.ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ അടങ്ങിയ ആഹാരം നമ്മള്‍ കഴിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. അതുപോലെ, ദഹനം കൃത്യമായി നടക്കുന്നതിനും ചക്കപ്പഴം സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ രക്തത്തിലേയ്ക്ക് അമിതമായി പഞ്ചസ്സാര എത്തുന്നത് തടയുന്നു. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

മാങ്ങ​

ചക്കയുടെ മാത്രമല്ല, നല്ല മാമ്പഴക്കാലം കൂടിയാണ് ഇത്. മാങ്ങയിലും നല്ലപോലെ നാരുകളും നമ്മളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് രാത്രിയില്‍ മാമ്പഴം ചെത്തി കഴിക്കാവുന്നതാണ്.ഇത് വയര്‍ നിറയ്ക്കുകയും അതുപോലെ തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ജ്യൂസ് അടിച്ച് ഒരിക്കലും കുടിക്കരുത്. പകരം, ചെത്തി കഴിക്കാം. അല്ലെങ്കില്‍ മുഴുവനോടെ കഴിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ മാങ്ങ കഴിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.തണ്ണിമത്തന്‍​
വേനല്‍ക്കാലത്ത് ദാഹം അകറ്റാന്‍ മിക്കവരും വാങ്ങി കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തന്‍. 92 ശതമാനത്തോളം വെള്ളത്തിന്റെ സാന്നിധ്യമുള്ള ഈ പഴം കഴിച്ചാല്‍ ശരീരം നല്ലപോലെ ഹൈഡ്രേറ്റഡ് ആക്കി നിലനിര്‍ത്തുന്നത് പോലെ തന്നെ ശരീരഭാരം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.കലോറി വളരെ കുറഞ്ഞ പഴമാണ് തണ്ണിമത്തന്‍. ഇതില്‍ 30 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറയ്ക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.അതിനാല്‍, രാത്രിയില്‍ നിങ്ങള്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നിങ്ങളുടെ തടിയും വയറും കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.

വാഴപ്പഴം​

പാവപ്പെട്ടവന്റെ പഴമാണ് വാഴപ്പഴം. കുറഞ്ഞ വിലയില്‍ എല്ലാവര്‍ക്കും വാങ്ങാന്‍ കിട്ടുന്ന വാഴപ്പഴവും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. വാഴപ്പഴത്തില്‍ പൊട്ടാസ്യം, കാല്‍സ്യം, നാരുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍സ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.അതിനാല്‍ തന്നെ രാത്രിയില്‍ നിങ്ങള്‍ക്ക് വയര്‍ നിറയെ പഴം കഴിച്ച് കിടക്കാവുന്നതാണ്. നേന്ത്രപ്പഴമാണ് എടുക്കുന്നതെങ്കില്‍ ഒരെണ്ണം കഴിച്ച് കിടന്നാല്‍ മതി. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും അതുപോലെ തന്നെ, കൊഴുപ്പ് കുറച്ച് വയര്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.വാഴപ്പഴം കഴിക്കുമ്പോള്‍ അത് സ്മൂത്തിയായി കഴിക്കുന്നതിന് പകരം മുഴുവനോടെ കഴിക്കുന്നതാണ് നല്ലത്. അതുപോലെ, പ്രമേഹത്തിന്റെ പ്രശ്‌നം ഉള്ളവര്‍ വാഴപ്പഴം കഴിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാന്‍ ഒരിക്കലും മറക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കുന്നത് നിങ്ങളുടെ പ്രമേഹം കൂടുന്നതിന് കാരണമാണ്.
Advertisment