പാല്‍ കുടിച്ചാല്‍ ശരീര ഭാരം കൂടുമോ? കൂടുതലറിയാം...

New Update

പാല്‍ ആരോഗ്യകരമായ ഒരു പാനീയമാണ്. അതില്‍ യാതൊരു സംശയവുമില്ല. പാലില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കില്ല.പശുവിന്‍ പാല്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് കൊഴുപ്പില്ലാത്തതാണെന്ന് ഉറപ്പാക്കുക. കൊഴുപ്പില്ലാത്ത പാലില്‍ ഒരു കപ്പില്‍ 83 കലോറി ഉണ്ട്.

Advertisment

publive-image

ഒരു കപ്പ് മുഴുവന്‍ പാലില്‍ 150 കലോറിയാണ്. പാലുല്‍പ്പന്നത്തിന് പകരമായി സോയ മില്‍ക്ക് പോലുള്ള ഒരു പാനീയമാണ് നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മധുരമില്ലാത്തതായിരിക്കണം.പ്രോട്ടീന്റെ അംശം കൂടുതലായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ പാല്‍ സഹായിക്കുന്നതാണ്.

പ്രഭാതഭക്ഷണത്തിന് പാല്‍ അത്യുത്തമമാണ്. കാരണം ഇത് ദിവസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. വയറ്റിലെ പ്രശ്‌നങ്ങളോ ദഹനപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം.

Advertisment