കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിൽ ഉള്ളതിനേക്കാൾ ബാക്റ്റീരിയ

New Update

കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിൽ ഉള്ളതിനൊപ്പമോ അല്ലെങ്കിൽ അതിനേക്കാളോ ബാക്റ്റീരിയ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തി. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസാണ് പ്രസ്തുത പഠനം നടത്തിയത്. വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ അനേകം ബാക്റ്റീരിയകൾ അടിഞ്ഞിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. വൃത്തിയാക്കിയതും അല്ലാത്തതുമായ മേക്കപ്പ് ബ്രഷുകളെ രണ്ടാഴ്ച്ചയോളം നിരീക്ഷിച്ച് സാമ്പിൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

Advertisment

publive-image

ബെഡ്റൂം, മേക്കപ്പ് ബാ​ഗ്, ഡ്രോയർ, ബാത്റൂം ഹോൾഡർ തുടങ്ങി പലയിടങ്ങളിലായാണ് മേക്കപ്പ് ബ്രഷുകൾ വച്ചിരുന്നത്. ശേഖരിച്ച സാമ്പിൾ ടോയ്ലെറ്റ് സീറ്റിൽ നിന്നുള്ള സാമ്പിളുമായി പരിശോധിച്ചു. തുടർന്നാണ് ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനൊപ്പമോ അതിനേക്കാളോ ബാക്റ്റീരിയ വൃത്തിഹീനമായ മേക്കപ്പ് ബ്രഷുകളിൽ അടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. വൃത്തിയാക്കിയ മേക്കപ്പ് ബ്രഷുകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് ബാക്റ്റീരിയയുടെ സാന്നിധ്യം കുറവായിരുന്നു.

മുഖത്തെ എണ്ണമയം, മൃതകോശങ്ങൾ, ബാക്റ്റീരിയ തുടങ്ങിയവ മേക്കപ്പ് ബ്രഷുകളിലേക്ക് എത്തുന്നു. പല ബാക്റ്റീരിയകളും അപകടകാരികൾ അല്ലെങ്കിൽക്കൂടിയും തുടർച്ചയായി വൃത്തിയില്ലാത്ത മേക്കപ്പ് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് മുഖക്കുരുവോ അതല്ലെങ്കിൽ അതിനേക്കാൾ ​പ്രശ്നകരമായ മറ്റ് സാഹചര്യങ്ങളോ സൃഷ്ടിക്കാമെന്നാണ് കോസ്മെറ്റിക് സയന്റിസ്റ്റായ കാർലി മുസ്ലെ പറയുന്നത്. വൃത്തിഹീനമായ ബ്രഷുകൾ ഉപയോ​ഗിക്കുന്നത് ആരോ​ഗ്യകരമായ സൂക്ഷ്മജീവി സമൂഹത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും രോ​ഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാനും കാരണമാകും. ഇത് പലവിധം ബാക്റ്റീരിയൽ ഇൻഫെക്ഷനുകൾക്കും കാരണമാകും.

ആഴ്ച്ചയിലൊരിക്കലെങ്കിലും മേക്കപ്പ് ബ്രഷുകൾ നന്നായി വൃത്തിയാക്കണമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നത്. ഉപയോ​ഗിക്കുന്ന സമയങ്ങളിലെല്ലാം അവ വൃത്തിയാക്കുന്നതും പൊടിയും മറ്റും കടക്കാത്ത സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. മുഖത്ത് നേരിട്ട് ഉപയോ​ഗിക്കുന്ന വസ്തുക്കൾ ആയതുകൊണ്ടു തന്നെ കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.

Advertisment