പലപ്പോഴും ഓരോ തവണയും ഉണ്ടാവുന്ന ചുമയില്‍ വീണു പോവുന്നവര്‍ നിരവധിയാണ്. ചുമ ഉണ്ടാകുമ്പോള്‍ അത തൊണ്ടയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും വേദനയും വരണ്ടത് പോലെ തോന്നുകയും ചെയ്താല്‍ അതൊരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം വരണ്ട ചുമ ദിവസങ്ങളോളം നില്‍ക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടം എന്ന് പറയുന്നത് നിസ്സാരമല്ല. എന്നാല്‍ ഇതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ സ്വന്തം ഇഷ്ടത്തിന് മരുന്ന് വാങ്ങി കഴിക്കുന്നവര്‍ ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ട് പോവുന്നത്.
ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഇരട്ടി മധുരം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, എക്‌സ്‌പെക്ടറന്റ് ഗുണങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ള രോഗികളില്‍ ചുമ കുറയ്ക്കുന്നതിനും ശ്വസാനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇരട്ടിമധുരത്തിന്റെ വേര് ഉപയോഗിക്കാവുന്നതാണ് ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോല ഗുണം ചെയ്യുന്നതാണ് തേന്‍. ഇത് നിങ്ങള്‍ക്ക് മി്കച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം തന്നെ വരണ്ട ചുമയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സ്വാഭാവികമായും ചുമയെ പ്രതിരോധിക്കാന്‍ പലരും ഉപയോഗിക്കുന്നതാണ് തേന്‍ എന്നതില്‍ സംശയം വേണ്ട. ഇത് ചുമയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ശ്വസനാരോഗ്യത്തിനും സഹായിക്കുന്നു. ചില അവസരങ്ങളില്‍ കഫ്‌സിറപ്പിനേക്കാള്‍ ഗുണം തേന്‍ നല്‍കുന്നു.
ഗുണങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടും എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് ഇഞ്ചി. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചിയില്‍ ധാരാളം ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് ശ്വാസനാളത്തെ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അക്യൂട്ട് ബ്രോങ്കൈറ്റിസ് രോഗികളില്‍ ചുമയും തൊണ്ടവേദനയും കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വരണ്ട ചുമയെ ചികിത്സിക്കുന്നതിനുള്ള ഒരു ഉപയോഗപ്രദമായ പ്രതിവിധിയാണ് ഇഞ്ചി എന്നതില്‍ സംശയം വേണ്ട. ചുമയുള്ളവര്‍ക്ക് ഇടക്കിടക്ക് ഇഞ്ചി-ചായ കുടിക്കുന്നത് നല്ലതാണ്.