കുടവയര്‍ പ്രശ്‌നം എപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളുടെ കുടവയര്‍ കുറക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വയറ്റിലെ കൊഴുപ്പ് കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധേയം. നിങ്ങളുടെ ശരീര ഭാരം കുറക്കുന്നത് ഉള്‍പ്പടെ വയറിലേ പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം കാര്‍ഡിയോ വ്യായാമങ്ങള്‍.
ബോക്‌സംഗ് ഷഫിള്‍ ചെയ്യുന്നത് നിങ്ങളുടെ അമിതവണ്ണത്തേയോ കുടവയറിനേയോ കുറക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങളുടെ കാലുകള്‍ രണ്ടും വീതിയില്‍ മാറ്റി വെക്കുക. ശേഷം മുഷ്ടി താടിയുടെയോ മൂക്കിന്റെയോ മുന്നില്‍ ചുരുട്ടി വെക്കുക. ശേഷം ബോക്‌സിംഗ് പോലെ നിങ്ങളുടെ മുന്നില്‍, പഞ്ച് ചെയ്യുക. കൈകള്‍ ഒരുപോലെ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. രണ്ട് കൈകളും ഉപയോഗിച്ച് ഒന്നിടവിട്ട് വേണം ഉപയോഗിക്കുന്നതിന്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വായുവില്‍ പഞ്ച് ചെയ്യാന്‍ ആരംഭിക്കുക എന്നതാണ്.
ജമ്പ് സ്‌ക്വാട്ട് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള തയ്യാറെടുപ്പും വേണ്ട എന്നതാണ് സത്യം. അതിലുപരി ഇവ നങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ജമ്പ് സ്‌ക്വാട്ട് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാലുകള്‍ തോളിന്റെ അതേ വീതിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കുക. പതുക്കേ സ്‌ക്വാട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ നിതംബ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്ന പോലെയായിരിക്കണം. പതുക്കെ മുകളിലേക്ക് ചാടി സ്‌ക്വാട്ട് പൊസിഷനില്‍ നില്‍ക്കുന്നതിന് ശ്രദ്ധിക്കുക.
ആക്ടീവ് ബീസ്റ്റ് ചെയ്യുന്നത് ആരോഗ്യത്തിനും കുടവയര്‍ കുറക്കുന്നതിനും മികച്ചതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പുഷ്-അപ്പ് സ്ഥാനത്ത് നില്‍ക്കുക. നിങ്ങളുടെ കൈത്തണ്ടകള്‍ നിലത്ത് വയ്ക്കുക. നിങ്ങളുടെ പാദങ്ങള്‍ തോളിന്റെ വീതിയില്‍ തന്നെ അകത്തി വെക്കേണ്ടതാണ്. കൈകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ വെക്കേണ്ടതാണ്. ശേഷം ഒരു കാല്‍ മുട്ട് മുകളിലേക്ക് ഉയര്‍ത്തി പതുക്കെ രണ്ട് കാല്‍മുട്ടുകളും മുകളിലേക്ക് ഉയര്‍ത്തി പതുക്കെ ഇടുപ്പ് ഭാഗം പൊക്കുക. വീണ്ടും ആരംഭ സ്ഥാനത്തേക്ക് മടങ്ങുക.