സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

വിറ്റാമിന്‍ ബി 6 ന്റെ മികച്ച ഉറവിടമാണ് സീതപ്പഴം. മാനസികാവസ്ഥ മികച്ചതാക്കി മാറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണിത്.തലച്ചോറിലെ ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ പുനര്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റാൻ സഹായിക്കുന്നതാണ്.സീതപ്പഴം കഴിക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേര്‍ത്ത വരകളേയും പാടുകളെയും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Advertisment

publive-image

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന പോഷകങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സീതപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും വരെ കാരണമാകുമെന്ന് കണ്ടെത്തിയത്.

സീതപ്പഴത്തിന് കാന്‍സറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്. ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിന്‍, എപികാടെക്കിന്‍ എന്നിവയൊക്കെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടഞ്ഞ് നിര്‍ത്തും. സീതപ്പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വന്‍കുടലിലും ഉണ്ടാവുന്ന കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതാണ്.

Advertisment