നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കരള്‍. ഇത് ദഹനം, ഉപാപചയം, വിഷാംശം ഇല്ലാതാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കരളിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍ സഹായിക്കും.
അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കും.ഇത് കരള്‍ രോഗത്തിന് കാരണമാകാം. മദ്യപാനം മൂലമുളള അപകടസാധ്യത കുറയ്ക്കാന്‍ പുരുഷന്മാര്‍ പ്രതിദിനം രണ്ട് പെഗ്ഗില്‍ കൂടതല്‍ കുടിക്കരുതെന്നും സ്ത്രീകള്‍ പ്രതിദിനം ഒന്നില്‍ കൂടുതല്‍ പെഗ്ഗുകള്‍ കഴിക്കരുതെന്നുമാണ് പറയുന്നത്. അതു പോലെ മദ്യം കഴിക്കുമ്പോള്‍ വെറും വയറ്റില്‍ മദ്യം കഴിക്കുന്നതിന് പകരം ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്.
ആരോഗ്യമുളള ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും കഴിവതും ഒഴിവാക്കുക. നാരുകള്‍ കൂടുതലുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യാം. ശീതളപാനീയങ്ങള്‍, കൃത്രിമ മധുരപലഹാരങ്ങള്‍ മുതലായവ ഒഴിവാക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് കരളുമായി ബന്ധപ്പെട്ട പല രോഗങ്ങളും സുഖപ്പെടുത്തുന്നു. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്.