ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് നല്ലതാണോയെന്ന് മനസ്സിലാക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ന്ത്യയിൽ പാചകത്തിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് നെയ്യ്. ഗർഭിണിയായിരിക്കുമ്പോൾ, കുടുംബത്തിലെ മുതിർന്നവർ നെയ്യ് കഴിക്കാൻ പലപ്പോഴും പറയാറുണ്ട്. ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും കുഞ്ഞിനെയും അമ്മയെയും പോഷിപ്പിക്കുകയും ചെയ്യുന്നു. നെയ്യ് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്.

Advertisment

publive-image

ഗർഭിണിയായിരിക്കുമ്പോൾ എല്ലാ ദിവസവും മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ നെയ്യ് കഴിക്കുന്നത് യോനിയിൽ ലൂബ്രിക്കേറ്റ് ചെയ്യുമെന്നും നോർമ്മൽ പ്രസവസമയത്ത് കുഞ്ഞിനെ കൂടുതൽ എളുപ്പത്തിൽ പുറത്ത് എത്തിക്കാൻ സഹായിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. എന്നിരുന്നാലും, ഇത് ശരിയല്ല. ഈ വിശ്വാസം വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും ഈ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.

നൂറ്റാണ്ടുകളായി പരമ്പരാഗത ആയുർവേദ ഔഷധങ്ങളിൽ നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക്, പല ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ചീഫ് ഡയറ്റീഷ്യൻ നേഹ പതാനിയ പറഞ്ഞു. ഗർഭകാലത്തുൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.

നെയ്യ് മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസിഎഫ്എ) ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. അവ എളുപ്പത്തിൽ ദഹിക്കാവുന്ന, എളുപ്പത്തിൽ ലഭ്യമായ ഊർജ്ജ സ്രോതസ്സും നൽകുന്നു. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഗർഭിണികൾക്ക് അവരുടെ വർധിക്കുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വളർച്ചയെ സഹായിക്കുകയും ചെയ്യും.

ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ നെയ്യ് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഗർഭകാലത്ത് ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സാധാരണമാകുമ്പോൾ ഗുണം ചെയ്യും. ആരോഗ്യകരമായ ഹോർമോണുകളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ഗർഭാവസ്ഥയിലും പ്രസവത്തിലും പ്രധാന പങ്ക് വഹിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

Advertisment