ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ശീലങ്ങള്‍, കൊഴുപ്പ്, ജങ്ക് ഫുഡുകള്‍ എന്നിവ കാരണം നമ്മുടെ മെറ്റബോളിസം മോശമാകുന്നു. 40 വയസിനുശേഷം ശരീരഭാരം കുറയുന്നതിനുപകരം അത് വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. 40 വയസ്സിലും ഒരു വ്യക്തിക്ക് 30 വയസ്സില്‍ കഴിക്കുന്ന ഭക്ഷണക്രമം തന്നെ വേണമെന്ന് പറയുന്നത് ഇതാണ്. 40നു ശേഷവും ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
കാര്‍ബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തില്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്നു. തടി കുറയ്ക്കാനായി കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കുറയ്ക്കുന്നത് ചില ഡയറ്റിന്റെ ഭാഗമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് മലബന്ധം, ക്ഷീണം, ക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 40 വയസ്സിനു ശേഷം, പ്രതിദിന കാര്‍ബോഹൈഡ്രേറ്റ് ആവശ്യകത കുറയുന്നു.
ഇന്നത്തെക്കാലത്ത് ജോലി കാരണം സമ്മര്‍ദ്ദം വര്‍ദ്ധിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ പ്രായക്കാരെയും സമ്മര്‍ദ്ദം ദോഷകരമായി ബാധിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, ഒരാള്‍ ദീര്‍ഘകാലമായി സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നാല്‍ അവരുടെ സ്‌ട്രെസ് ഹോര്‍മോണുകള്‍ സജീവമാകും. സ്‌ട്രെസ് കാരണം ശരീരഭാരം കൂടും. അത്തരമൊരു സാഹചര്യത്തില്‍, 40 വയസ്സിന് ശേഷം ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍, സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരം വിശ്രമിക്കാനും ശ്രമിക്കുക.
40 വയസ്സിനു ശേഷം ചിലര്‍ അവരുടെ ഭക്ഷണത്തിലും ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഇത് നല്ല കാര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, എല്ലാത്തരം പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇന്‍സുലിന്‍ അളവ്, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. രണ്ടോ മൂന്നോ കപ്പ് പച്ചക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
40 വയസ്സ് കഴിഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു നല്ല രാത്രി ഉറക്കം പതിവാക്കുക. നിങ്ങളുടെ ഉറക്ക ദിനചര്യ മാറ്റുക, ആദ്യം ഉറങ്ങാനുള്ള സമയം ക്രമീകരിക്കുക. ഉറങ്ങുന്നതിനുമുമ്പ് ഒരിക്കലും മദ്യമോ കഫീനോ കഴിക്കരുത്. ഇത്തരം ശീലങ്ങളിലൂടെ നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുകയും ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങുകയും ചെയ്യും.