വേനല്‍ക്കാലത്ത് ഫ്രഷ് ആയി നിലനിര്‍ത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം

New Update

വേനല്‍ക്കാലത്ത് ഭക്ഷണം കഴിക്കുന്നതിലും കുടിക്കുന്നതിലും നിങ്ങള്‍ അല്‍പം ശ്രദ്ധ കാണിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ഉള്ളില്‍ നിന്ന് നിങ്ങളെ തണുപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കുക. ഈ വേനല്‍ക്കാലത്ത് നിങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്താനും ജലദൗര്‍ലഭ്യം അകറ്റാനും ശരീരം തണുപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

Advertisment

publive-image

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് തൈര്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരം തണുപ്പിക്കുന്ന മികച്ച ഇന്ത്യന്‍ ഭക്ഷണങ്ങളിലൊന്നാണ് തൈര്. ഇത് ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ദഹനം ക്രമത്തിലാണെന്ന് ഉറപ്പാക്കുകയും അമിതമായ ചൂട് കാരണം സാധാരണ ഉണ്ടാകാവുന്ന ദഹനനാള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.

പ്രകൃതിയുടെ വരദാനമാണ് തേങ്ങാവെള്ളം. വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കുകയും തല്‍ക്ഷണം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ഇത്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടവുമായ ഇത് നിങ്ങളുടെ നഷ്ടപ്പെട്ടം ഊര്‍ജ്ജം വീണ്ടെടുക്കുന്നു. ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുടെ ഗുണവും ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് പുനഃസ്ഥാപിക്കുന്നതിനും സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

തക്കാളിയില്‍ 92-95% വരെ ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നീ ശക്തമായ ആന്റിഓക്സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

വേനല്‍ച്ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്ന മറ്റൊന്നാണ് പെരുംജീരകം. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച വിത്തുകള്‍, രാവിലെ അരിച്ചെടുത്തതിന് ശേഷം നിങ്ങള്‍ക്ക് ഒരു കൂളിംഗ് ഡ്രിങ്ക് ആയി കഴിക്കാവുന്നതാണ്. ഈ വിത്തുകള്‍ ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവത്തെ ഉത്തേജിപ്പിച്ച് ദഹനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

Advertisment