മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീനിന്‍റെ കലവറയായി കാണുന്ന ഒന്നാണ് മുട്ട. ‌ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ഒന്ന്...

സോയാബീന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം  പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ സോയാബീന്‍ കഴിക്കുന്നതു മൂലം ലഭിക്കും.

രണ്ട്...

ചെറുപയർ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും. 100 ഗ്രാം ചിയ വിത്തില്‍ 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

Advertisment