കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും  'ഓസ്റ്റിയോപൊറോസിസ്', 'ഓസ്റ്റിയോപീനിയ', മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് വരെ കാരണമാവുകയും ചെയ്യും. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ് ഒരു കാരണം. ചില  മരുന്നുകളും ഉപയോഗം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം.

Advertisment

publive-image

കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ് കാത്സ്യക്കുറവിന്‍റെ ലക്ഷണമാകാം. പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം തോന്നാം.

2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

3. വരണ്ട ചർമ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതൊക്കെ കാത്സ്യം കുറവ് മൂലമാകാം.

4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

5. സ്ത്രീകളിൽ കാത്സ്യത്തിന്‍റെ അളവ് കുറവായത് കടുത്ത പ്രീമെൻസ്ട്രൽ സിൻഡ്രോമുമായി (PMS) ബന്ധപ്പെട്ടിരിക്കുന്നു.

6. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

കാത്സ്യം  അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ് തുടങ്ങിയവയില്‍ കാത്സ്യം  ധാരാളം അടങ്ങിയിട്ടുണ്ട്.

Advertisment