ചൂട് കാലത്തുണ്ടാകുന്ന രോഗങ്ങളെപ്പറ്റി വിശദമായി അറിയാം

New Update

ളരെ അധികം കരുതലും ശ്രദ്ധയും വേണ്ട സമയമാണ് ചൂട് കാലം. പലപ്പോഴും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഈ സമയത്തുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് പോകാതിരിക്കുകയും ചെയ്യുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ചൂട് കാലത്ത് ശരീരം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അത് എങ്ങനെ നേരിടണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ.പ്രിയങ്ക സി എസ് സംസാരിക്കുന്നു. രണ്ട് വിഭാഗമായാണ് ചൂട് കാലത്തെ രോഗങ്ങളെ തരംതിരിക്കുന്നത്.

Advertisment

publive-image

ചെറിയ രീതിയിലുള്ള അപകട സാധ്യത കുറഞ്ഞ രോഗങ്ങളും അപകട സാധ്യത വളരെയധികം കൂടിയ രോഗങ്ങളും ഇതിൽപ്പെടുന്നു. അപകട സാധ്യത കുറഞ്ഞ ചൂട് കാല രോഗങ്ങളാണ് ആദ്യത്തേത്. ഇത് അപകടകരമാണെങ്കിലും ജീവന് ഭീഷണിയുണ്ടാക്കുന്നില്ലെന്ന് വേണെങ്കിൽ പറയാം. നാല് തരത്തിലുള്ള രോഗങ്ങളാണ് ഇതിൽ വരുന്നത്. ഹീറ്റ് എഡിമ, പ്രിക്ലൈൻ ഹീറ്റ്, ഹീറ്റ് സിഗോപ്പ്, ഹീറ്റ് ടെറ്റനി എന്നിവയാണ് അപകട സാധ്യത കുറഞ്ഞ രോഗങ്ങൾ.

ഹീറ്റ് ക്രാംപ്സ്, ഹീറ്റ് സട്രോക്ക്, ഹീറ്റ് എക്സോ‍ർഷൻ എന്നിവയാണ് ഗുരുതരമായ രോഗങ്ങൾ. ഇതിൽ ഹീറ്റ് സ്ട്രോക്ക് അപകട സാധ്യത ഏറ്റവും കൂടിയതും പെട്ടെന്ന് തന്നെ ചികിത്സ ലഭിക്കേണ്ടതുമായ ഒന്നാണ്. ഈ അടുത്ത കാലത്തായി ആളുകളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നതാണ് ഹീറ്റ് സ്ട്രോക്ക്. ശരീരത്തിൻ്റെ സാധാരണ താപനില 37 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ചൂട് കാലത്ത് ഇത് വർധിക്കുന്നു. അന്തരീക്ഷത്തിലെ മാറ്റങ്ങൾക്കൊപ്പം ശരീരത്തിലും മാറ്റങ്ങൾ വരുന്നതോടെ ആണ് പല രോഗങ്ങളുമുണ്ടാകുന്നത്.

ചൂട് കൂടുമ്പോൾ 37 ഡിഗ്രി സെൽഷ്യസ് എന്നുള്ളത് 40ലേക്ക് എത്തുന്നു. പനിയുള്ളപ്പോഴും ശരീരത്തിൽ 40 ഡിഗ്രി സെൽഷ്യസായിരിക്കും ചൂട്. ശരീരത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിലെ തെർമോറെഗുലേറ്ററി സിസ്റ്റത്തെ നിയന്ത്രിക്കുന്നത്. പനിയുള്ള സമയത്ത് ഇത് സാധാരണയായി നിലകൊള്ളുന്നു. എന്നാൽ ഹീറ്റ് സ്ട്രോക്കുണ്ടാകുന്ന സമയത്ത് ഇത് തെർമോറെഗുലേറ്ററി സിസ്റ്റത്തെ ബാധിക്കുന്നതാണ് കൂടുതൽ അപകടമുണ്ടാക്കുന്നത്.

Advertisment