തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ടിപ്‌സ് പരിചയപ്പെടാം

New Update

ഞ്ഞളിലെ കുർക്കുമിൻ എന്ന പോഷക ഘടകത്തിൽ ഭൂരിഭാഗവും ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. അമിത ഭാരമുള്ള ആളുകളിൽ ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്ന കോശങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നതിനും ശരീരഭാരം വേഗത്തിൽ വർദ്ധിക്കുന്നത് തടയാനും സഹായിക്കും. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ഉരുക്കി തടി കുറയ്ക്കാന്‍ മഞ്ഞള്‍ ഏറെ നല്ലതാണ്.

Advertisment

publive-image

തടി കുറയ്ക്കാന്‍ പല രീതിയിലും മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഒപ്പം അല്‍പം കുരുമുളക് കൂടി ചേര്‍ക്കുകയെന്നത് പ്രധാനമാണ്. ഇതിന് കാരണവുമുണ്ട്. കുരുമുളക് മഞ്ഞൾ ഇതിനോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമഫലംഇരട്ടിയാക്കുന്നു. കുരുമുളകിൽ അടങ്ങിയിട്ടുള്ള സംയുക്തമായ പൈപ്പെറിൻ മഞ്ഞളുമായി കൂടിച്ചേർന്ന് ആഗിരണം ചെയ്യപ്പെടുമ്പോൾ ഇതിലെ കുർക്കുമിൻ അളവ് 2,000% വരെ വർദ്ധിക്കുന്നുവെന്ന് കണ്ടെത്തി.

വര്‍ദ്ധിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുർക്കുമിൻ ഗുണം വര്‍ദ്ധിയ്ക്കുന്നത് തടി കുറയ്ക്കാനും സഹായിക്കുന്നു. മഞ്ഞള്‍ കറികളിലും മറ്റും ചേര്‍ത്ത് കഴിയ്ക്കുന്നത് തടിയും വയറും കുറയാനുള്ള ഒരു വഴിയാണ്. ഇതല്ലാതെ മഞ്ഞള്‍ ഇളം ചൂടുള്ള വെള്ളമായും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാമിട്ടും തയ്യാറാക്കാം. ഇതില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ക്കുകയെന്നത് പ്രധാനമാണ്. വണ്ണം കുറയ്ക്കുന്നതോടപ്പം ദഹനം എളുപ്പമാക്കുകയും ചെയ്യും.

ദഹന പ്രക്രിയ ശരിയായി നടന്നാല്‍ തന്നെ ശരീരത്തിന്റെ തടി കുറയ്ക്കുന്നതിന് ഇത് സഹായകമായി വര്‍ത്തിയ്ക്കുന്നു. തടി കുറയ്ക്കാന്‍ പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ടര്‍മറിക് മില്‍ക് അഥവാ മഞ്ഞള്‍പ്പാല്‍. കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കണം എന്നു മാത്രം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഈ പാല്‍ തടിയും കൊഴുപ്പും കുറയ്ക്കാനും ഏറെ നല്ലതാണ്.

Advertisment